സംവിധായകന് സയീദ് അക്തര്‍ മിര്‍സയെ കെ ആര് നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നിയമിച്ചു
കോട്ടയം, കെ ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി സംവിധായകന് സയീദ് അക്തര്‍ മിര്‍സയെ നിയമിച്ചു. അടൂര്‍ ഗോപാലകൃഷ്ണന് രാജിവെച്ച ഒഴിവിലാണ് നിയമനം. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ചെയര്‍മാനായും കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്റെ ജൂറി തലവനായും സയീദ് അക്തര്‍ മിര്‍സ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്മാന് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അനുഭവങ്ങളും ഒരു സംവിധായകന് എന്ന നിലയിലുള്ള സാമൂഹിക പ്രതിബന്ധതയും കൂടി സമന്വയിപ്പിച്ച് വലിയ അനുഭവസമ്പത്തിന്റെ ഉടമയാണ് അക്തര്‍ മിര്‍സയെന്ന് മന്ത്രി ബിന്ദു അറിയിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിന് പുതിയ തുടക്കമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
സയീദ് അക്തര്‍ മിര്‍സയുടെ നേതൃത്വം കെ.ആര്.നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിനെ മികവിന്റെ കേന്ദ്രമായി വളര്‍ത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.