ഇന്ത്യയുടെ നയാര എണ്ണക്കമ്പിനിക്ക് എണ്ണ വിതരണം നിർത്തി സൗദി അരാംകോ

ഇന്ത്യൻ എണ്ണക്കമ്ബനിയായ നയാരക്കെതിരെയുള്ള യൂറോപ്യൻ യൂണിയൻ ഉപരോധത്തിനു പിന്നാലെ കമ്ബനിക്കുള്ള എണ്ണ വിതരണം നിർത്തി സൗദി അരാംകോ. തുടർന്ന് ഇറാഖ് എണ്ണക്കമ്ബനി സൊമോ(SOMO)യും ഇന്ത്യയിലേക്കുള്ള വിതരണം നിർത്തിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഷിപ്പിങ് രേഖകളനുസരിച്ച് ജൂലൈ മാസത്തിന് ശേഷം ഇന്ത്യയിലേക്ക് വിതരണം നടത്തിയില്ല. മൂന്ന് ലക്ഷം ബാരല്‍ എണ്ണയാണ് സൗദിയും ഇറാഖും ഇന്ത്യയിലെത്തിച്ചിരുന്നത്. റഷ്യൻ സർക്കാരുമായി ബന്ധമുള്ള ഒരു ഇന്ത്യൻ എണ്ണക്കമ്പനിയാണ് നയാര എനർജി
ജൂലൈയില്‍ യൂറോപ്യൻ യൂണിയൻ റഷ്യൻ പിന്തുണയുള്ള ഇന്ത്യൻ റിഫൈനറി നയാര എനർജിക്ക് ഉപരോധം ഏർപ്പെടുത്തിയിരുന്നു. യുക്രൈൻ യുദ്ധം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്ബനി സൗദി അരാംകോയും, ഇറാഖിന്റെ സൊമോയും നയാരയ്ക്ക് ക്രൂഡ് ഓയില്‍ വിതരണം നിർത്തിയത്. ഷിപ്പിങ് രേഖകളടക്കം ചൂണ്ടിക്കാട്ടി റോയിട്ടേഴ്സ് ഉള്‍പ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ഷിപ്പിംഗ് ഡാറ്റ പ്രകാരം, ജൂലൈ 18-നാണ് അവസാനമായി നയാരക്ക് സൗദിയില്‍ നിന്ന് എണ്ണ ലഭിച്ചത്. ഇറാഖില്‍ നിന്ന് രണ്ട്, സൗദിയില്‍ നിന്ന് ഒരു ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് നയാരക്ക് ലഭിച്ചിരുന്നത്.
രണ്ട് ഗൾഫ് കയറ്റുമതിക്കാരിൽ നിന്നുമുള്ള വിതരണം നിർത്തിവച്ചതോടെ, റോസ്നെഫ്റ്റ് ഉൾപ്പെടെയുള്ള റഷ്യൻ സ്ഥാപനങ്ങളുടെ ഭൂരിഭാഗവും ഉടമസ്ഥതയിലുള്ള നയാര, ഓഗസ്റ്റിൽ അസംസ്കൃത എണ്ണ ഇറക്കുമതിക്കായി പൂർണ്ണമായും റഷ്യയെ ആശ്രയിച്ചിരുന്നുവെന്ന് സ്രോതസ്സുകളും LSEG ഷിപ്പിംഗ് ഡാറ്റയും പറയുന്നു.
നയാര എനർജിയില്‍ റഷ്യൻ എണ്ണ കമ്ബനിയായ റോസ്നെഫ്റ്റിന് 49.13% ഓഹരി ഉണ്ട്. ഈ വരുമാനം റഷ്യൻ ഭരണകൂടത്തിന് ലഭിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു യൂറോപ്യൻ യൂണിയൻ ഉപരോധം. ഇതോടെ ആഗസ്റ്റില്‍ നയാര, റഷ്യയില്‍ നിന്ന് മാത്രമാണ് എണ്ണ ഇറക്കുമതി ചെയ്തത്.
ഗുജറാത്തിലെ നയാര റിഫൈനറിയില്‍ പ്രതിദിനം നാല് ലക്ഷം ബാരലാണ് ക്രൂഡ് ഓയില്‍ ശുദ്ധീകരണം. 6600 ഇന്ധന പമ്ബുകളിലൂടെ ഇന്ത്യയിലെ ഏഴ് ശതമാനം ഊർജ ആവശ്യമാണ് നയാര നികത്തുന്നത്. സൗദി അരാംകോ ഉള്‍പ്പെടെ വിതരണം നിർത്തിയതോടെ നിലവില്‍ ആകെ ശേഷിയുടെ 60-70% വരെ ശേഷിയില്‍ മാത്രമാണ് നയാരയുടെ ഇന്ധന വിതരണം. ഉപരോധം കാരണം വൻകിട ഷിപ്പിങ് ലൈനുകള്‍ ചരക്കു കപ്പല്‍ നല്‍കില്ല. ഇതിനാല്‍ അംഗീകൃതമല്ലാത്ത ഷിപ്പിങ് ലൈനുകള്‍ വഴിയാണ് സാധാരണ ഇത്തരം ഘട്ടങ്ങളില്‍ എണ്ണക്കമ്ബനികള്‍ ആവശ്യം നികത്തുക. എന്നാല്‍ ഇത് ചിലവേറിയതാണ്. ഇത് ഇന്ത്യൻ വിപണിയില്‍ പ്രതിഫലിക്കുമെന്നാണ് സൂചന.
സാധാരണയായി എല്ലാ മാസവും ഏകദേശം 2 ദശലക്ഷം ബാരൽ ഇറാഖി ക്രൂഡോയിലും 1 ദശലക്ഷം ബാരൽ സൗദി ക്രൂഡോയിലും നയാരയ്ക്ക് ലഭിക്കാറുണ്ടെങ്കിലും, ഓഗസ്റ്റിൽ രണ്ട് വിതരണക്കാരിൽ നിന്നും കയറ്റുമതി ലഭിച്ചില്ലെന്ന് കെപ്ലറിൽ നിന്നും എൽഎസ്ഇജിയിൽ നിന്നുമുള്ള ഡാറ്റ വ്യക്തമാക്കുന്നു. എന്നാൽ സോമോയും നയാരയും സൗദി അരാംകോയും ഇതുവരെ പ്രതികരിച്ചില്ല.