ലാവലിന്‍ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിച്ചേക്കും
ലാവലിന്‍ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും. ഉച്ചകഴിഞ്ഞ് രണ്ടുമണിക്കാണ് കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ സിബിഐ നല്കിയ റിവിഷന്‍ ഹര്‍ജിയാണ് ഇത്. നാലു വര്‍ഷത്തിനിടെ 30 തവണ മാറ്റിവെച്ചതിനു ശേഷമാണ് ഹര്‍ജി ഇന്ന് പരിഗണിക്കുന്നത്.
ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബഞ്ചാകും കേസുകള്‍ പരിഗണിക്കുക. ഇന്ന് പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ നിന്ന് ലാവലിന്‍ കേസ് മാറ്റരുതെന്ന് ചീഫ് ജസ്റ്റിസ് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. കേസ് നിരന്തരം മാറ്റിവെക്കുന്ന കാര്യം അഭിഭാഷക എം.കെ.അശ്വതി ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് ഈ നിര്‍ദേശം.
കേസില്‍ ശക്തമായ തെളിവു നല്‍കണമെന്ന് ജസ്റ്റിസ് ലളിത് നേരത്തേ കേസ് പരിഗണിച്ചപ്പോള്‍ നിര്‍ദേശിച്ചിരുന്നു.