സ്കൂള്‍ ജീവനക്കാരനെ മരിച്ച നിലയില്‍, ഓണ്‍ലൈന്‍ ഗെയിമിന് അടിമയാണെന്ന് ബന്ധുക്കള്‍

സ്കൂള്‍ ജീവനക്കാരനെ മരിച്ച നിലയില്‍ . മലപ്പുറം പോത്തുകല്‍ സ്വദേശി ടോണി കെ തോമസ് (27)നെയാണ് പത്തനാപുരത്ത് വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ടോണി രണ്ട് വര്‍ഷമായി ഓണ്‍ലൈന്‍ ഗെയിമിന് അടിമയാണെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിലൂടെ വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു . മൗണ്ട് താബോര്‍ സ്കൂളിലെ പ്യൂണ്‍ ആണ് ടോണി കെ തോമസ്.
ഓൺലൈനിൽ കാണുന്ന ക്രെഡിറ്റ് ആപ്പുകളിൽ നിന്നും പണം കടമെടുത്തു. വീട്ടിൽ എത്തിയാലും നേരം പുലരുന്ന വരെ ഗെയിം കളിക്കും. ഇത്തരത്തിൽ വലിയ സാമ്പത്തിക ബാധ്യത ടോണിക്ക് ഉണ്ടായെന്നാണ് ബന്ധുക്കൾ പറയുന്നത്. പരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മരണത്തിൽ പത്തനാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.