എകെജി സെന്റര്‍ ആക്രമണത്തിന് ഉപയോഗിച്ച സ്കൂട്ടര്‍ കണ്ടെത്തി
എകെജി സെന്റര്‍ ആക്രമണത്തിനായി പ്രതി ജിതിന് എത്തിയ സ്കൂട്ടര്‍ കണ്ടെത്തി. ആക്രമണത്തിന് ഉപയോഗിച്ച ഡിയോ സ്കൂട്ടര്‍ കഴക്കൂട്ടത്തു നിന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ജിതിന് ഈ സ്കൂട്ടര്‍ നല്‍കിയത് വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുവതിയും മറ്റൊരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും നിലവില്‍ ഒളിവിലാണ്.
കേസില്‍ നിര്‍ണ്ണായക തെളിവായിരുന്നു സ്കൂട്ടര്‍. സ്കൂട്ടര്‍ കണ്ടെത്താന്‍ കൃത്യമായ സൂചനകള്‍ ഏകദേശം രണ്ടാഴ്ച മുമ്പ് തന്നെ പൊലീസിന് ലഭിച്ചിരുന്നതായാണ് വിവരം. കേസ് കോടതിയിലായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് പുറത്തു വിട്ടിട്ടില്ല.
ഒളിവിലുള്ളവരെ കസ്റ്റഡിയില്‍ എടുക്കാനുള്ള നടപടികളിലാണ് ക്രൈംബ്രാഞ്ച്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതികള്‍ എന്ന വിവരം പുറത്തു വന്നിട്ടും കോണ്‍ഗ്രസ് നേതൃത്വം ഇത് അംഗീകരിച്ചിരുന്നില്ല.