മന്ത്രിക്കെതിരായ വിവാദ പ്രസ്താവന; ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസിനെതിരേ എഫ്.ഐ.ആറില്‍ ഗുരുതര പരാമര്‍ശങ്ങള്‍
ഫിഷറീസ് മന്ത്രിക്കെതിരെ നടത്തിയ തീവ്രവാദി പരാമര്‍ശത്തില്‍ ഫാ.തിയോഡേഷ്യസ് ഡിക്രൂസിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍. മുസ്ലിം- ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ധ്രുവീകരണത്തിനും കലാപത്തിനും ചേരിതിരിവിനും ശ്രമിച്ചെന്നാണ് ആരോപണം. വിഴിഞ്ഞം തുറമുഖവിരുദ്ധ സമരസമിതി കണ്‍വീനറാണ് ഫാ.തിയോഡേഷ്യസ്.
ബുധനാഴ്ചയാണ് തിയോഡേഷ്യസിനെതിരെ കേസെടുത്തത്. മതവിദ്വേഷം വളര്‍ത്താനുള്ള ശ്രമം, സാമുദായിക സംഘര്‍ഷത്തിനുള്ള ശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ്.
വിവാദ പ്രസ്താവന താന്‍ പിന്‍വലിച്ച് ഖേദ് പ്രകടിപ്പിക്കുകയാണെന്ന് ഫാ.തിയോഡേഷ്യസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ന്യൂനപക്ഷങ്ങള്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ട അവസരത്തില്‍ തന്റെ പ്രസ്താവന സമുദായങ്ങള്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ഇടയായതില്‍ ഖേദിക്കുന്നുവെന്നായിരുന്നു അദ്ദേഹം അറിയിച്ചത്.