എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ പി.എം റിമാന്‍ഡില്‍

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. 2018ല്‍ കെ.എസ്.യു പ്രവര്‍ത്തകനായിരുന്ന നിസാമുദ്ദീന്‍ എന്ന വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലാണ് ആര്‍ഷോ അറസ്റ്റിലായത്. കൊച്ചി സെന്‍ട്രല്‍ അസിസ്റ്റ്ന്റ് കമ്മീഷണര്‍ അറസ്റ്റ് ചെയ്ത മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയായിരുന്നു.
ഇതിനിടെ റിമാന്‍ഡിലായ ആര്‍ഷോയ്ക്ക് ജയിലിന് മുന്നില്‍ മാലയിട്ട് സ്വീകരണം നല്‍കിയത് വിവാദമായി. മുദ്രാവാക്യം വിളികളോടെയാണ് സ്വീകരണം നല്‍കിയത്. സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് അസി.കമ്മീഷണര്‍ പറഞ്ഞു. നാല്പതിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ആര്‍ഷോ.
മലപ്പുറത്തു നടന്ന എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ മുഴുവന്‍ സമയം പങ്കെടുത്തിട്ടും പോലീസ് അറസ്റ്റ് ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.ഷാജഹാന് നല്കിയ പരാതിയെ തുടര്‍ന്നാണ് ആര്‍ഷോയെ പോലീസ് അറസ്റ്റ് ചെയ്തത്.
Content Highlights: Arsho P M, SFI, Remand,