സമരത്തിന്റെ പേരില്‍ ആഭാസത്തരം കാണിച്ചാല്‍ വകവെച്ച് തരില്ലെന്ന് ഷാഫി പറമ്പിൽ
സമരക്കാർക്ക് മുന്നിൽ ഹീറോയിസം കാണിച്ച് എംപി

വടകരയില്‍ ഷാഫി പറമ്ബില്‍ എംപിയെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. രാഹുല്‍ മാങ്കൂട്ടത്തിലിന് സംരക്ഷണം നല്‍കുന്നുവെന്ന് ആരോപിച്ചായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം.
പ്രതിഷേധക്കാർക്ക് മുന്നിലേക്ക് ഷാഫി പറമ്ബില്‍ ഇറങ്ങി വന്നതോടെയാണ് നാടകീയതകള്‍ക്കിടയാക്കിയത്.വടകര അങ്ങാടിയില്‍നിന്ന് പേടിച്ച് പോകാൻ തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞാണ് ഷാഫി കാറില്‍നിന്നിറങ്ങിയത്. ഷാഫി കാറില്‍നിന്ന് റോഡിലേക്ക് ഇറങ്ങുന്നത് തടയാൻ പോലീസ് ശ്രമിച്ചെങ്കിലും പോലീസിനെ വകഞ്ഞുമാറ്റി റോഡിലിറങ്ങി. ഇതോടെ നേർക്കുനേർ ഡിവൈഎഫ്ഐ പ്രവർത്തകരുമായി വാക് തർക്കമായി.
പ്രതിഷേധത്തിനിടെ ഡിവൈഎഫ്ഐ പ്രവർത്തകർ അസഭ്യംവിളിച്ചെന്ന് ഷാഫി പറമ്ബില്‍ ആരോപിച്ചു. നായെ, പട്ടീ എന്ന് വിളിച്ചാല്‍ കേട്ടിട്ട് പോകില്ലെന്ന് ഷാഫി പറഞ്ഞു.
കൊടിയും ബാനറും പിടിച്ചായിരുന്നു ഡിവൈഎഫ്ഐയും പ്രതിഷേധം. ‘ആദ്യം പോയി പിണറായി വിജയന്റെ ഓഫീസില്‍ പോയി പ്രതിഷേധം നടത്തണം, അവിടെ പി.ശശി ഇരിക്കുന്നുണ്ട്’ എന്ന് ഷാഫിക്ക് ഒപ്പമുണ്ടായിരുന്നവർ വിളിച്ച് പറഞ്ഞു. ഏറെ പണിപ്പെട്ടാണ് പോലീസ് ഡിവൈഎഫ്ഐ പ്രവർത്തകരെ ഷാഫിയുടെ വാഹനത്തിന് മുന്നില്‍ നീക്കിയത്.
സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ടെന്നും അതിന്റെ പേരില്‍ ആഭാസത്തരം കാണിച്ചാല്‍ വകവെച്ച് നല്‍കില്ലെന്നും ഷാഫി പറമ്ബില്‍ പറഞ്ഞു. ഏത് വലിയ സമരക്കാരന് വന്നാലും പേടിച്ച് പോകാന്‍ ആളെ വേറെ നോക്കണം. സമരം ചെയ്യാനുള്ള അവകാശത്തെ മാനിക്കുന്നു. നായ്, പട്ടിയെന്നൊക്കെ വിളിച്ചാല്‍ പേടിച്ച് പോകില്ല. പിണറായി വിജയനോട് ചോദിക്കാന്‍ ആര്‍ജവമുണ്ടോ. സമരം ഞാനും ചെയ്തിട്ടുണ്ട്. ആരെയും പേടിച്ച് പോകാന്‍ ഉദ്ദേശിക്കുന്നില്ല’ എന്നും ഷാഫി രൂക്ഷ ഭാഷയില്‍ പ്രതികരിച്ചു. തുടര്‍ന്ന് പൊലീസ് അനുനയിപ്പിച്ച് വാഹനത്തില്‍ കയറ്റുകയായിരുന്നു.
വടകര ടൗണ്‍ഹാളില്‍ കെ.കെ.രമ എംഎല്‍എ ഭിന്നശേഷി കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഓണവൈബ് പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം മടങ്ങുമ്ബോള്‍ ബുധനാഴ്ച ഉച്ചയ്ക്ക് 2:25 ഓടെയാണ് സംഭവം. ടൗണ്‍ഹാളിനു മുന്നിലെ പാതയിലൂടെ ദേശീയപാതയിലേക്ക് നീങ്ങവെ ഡിവൈഎഫ്ഐ പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി ചാടിവീണു. ഷാഫിയെ തടയാൻ സാധ്യതയുണ്ടെന്ന വിവരത്തെത്തുടർന്ന് പോലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും പ്രവർത്തകർ പോലീസിനെ മറികടന്ന് ഷാഫിയുടെ കാറിന് അടുത്തെത്തി. പ്രവർത്തകരില്‍ ചിലർ തെറിപ്രയോഗം നടത്തിയെന്നാണ് ആരോപണം. ഇതോടെയാണ് ഷാഫിയും ക്ഷുഭിതനായത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ ഉയർത്തിയായിരുന്നു ഡിവെെഎഫ്ഐ പ്രതിഷേധം. കഴിഞ്ഞ ദിവസം മണ്ഡലത്തില്‍ എത്തിയപ്പോഴും ഷാഫിക്കെതിരെ ഡിവെെഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് മണ്ഡലത്തില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടകനായി എത്തിയപ്പോള്‍ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്. ഷാഫിയുടെ പ്രസംഗം ആരംഭിച്ചതോടെ പ്രതിഷേധവുമായി ഡിവെെഎഫ്ഐ പ്രവർത്തകർ എത്തുകയായിരുന്നു. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങി.