നടി ഷംന കാസിം വിവാഹിതയായി
Posted On October 24, 2022
0
383 Views

നടി ഷംന കാസിം വിവാഹിതയായി. ഷാനിദ് ആസിഫ് അലിയാണ് വരന്. ജെബിഎസ് ഗ്രൂപ്പ് കമ്പനി ഫൗണ്ടറും സിഇഒയുമാണ് ഷാനിദ് ആസിഫ് അലി. മീര നന്ദന് ഉള്പ്പെടെയുള്ള താരങ്ങള് വിവാഹത്തില് പങ്കെടുത്തു.
ഷാനിദുമൊത്തുള്ള ചിത്രങ്ങള് ഷംന മുന്പ് തന്നെ സോഷ്യല് മീഡിയയില് പങ്കുവച്ചിരുന്നു. കുടുംബത്തിന്റെ പിന്തുണയും അനുഗ്രഹവും ഏറ്റുവാങ്ങി ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് താരം സോഷ്യല് മീഡിയയിലൂടെ അറിയിച്ചിരുന്നു.