കണ്ണൂരില്‍ വൃദ്ധപിതാവിനെ മകന് നിലത്തിട്ട് ചവിട്ടി

കണ്ണൂരില്‍ അച്ഛന് മകന്റെ ക്രൂരമര്‍ദ്ദനം. വൃദ്ധനായ അച്ഛനെ മകന് നിലത്തിട്ട് ചവിട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. ചൗള നഗര്‍ എടാട്ട് വീട്ടില്‍ പാപ്പച്ചനാണ് മര്‍ദ്ദനമേറ്റത്. മകന് മാര്ട്ടിന് ഫിലിപ്പാണ് മര്‍ദ്ദിച്ചത്. ഇയാൾ വീട്ടുപകരണങ്ങൾ തല്ലിത്തകർക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മാര്‍ട്ടിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
മാർട്ടിൻ മദ്യപിച്ച് വീട്ടിൽ പ്രശ്നമുണ്ടാക്കുന്നത് പതിവാണെന്ന് വിവരമുണ്ട്. ഞായറാഴ്ച രാത്രി വീട്ടിലെത്തിയ ഇയാൾ വീണ്ടും പ്രശ്നമുണ്ടാക്കുകയായിരുന്നു. പുലർച്ചെ 2 മണിയോടെയാണ് ഇയാൾ പിതാവിനെ ക്രൂരമായി മർദ്ദിച്ചത്.
വിവരമറിഞ്ഞ് രാവിലെ വീട്ടിലെത്തിയ പോലീസ് സംഘമാണ് മാർട്ടിനെ കസ്റ്റഡിയിലെടുത്തത്. പാപ്പച്ചൻ ആശുപത്രിയിൽ പോകാൻ തയ്യാറായില്ലെന്നാണ് വിവരം.
Content Highlights: Kannur, Old Man, Father, Manhandled, Son