അമ്മയെയും അച്ഛനെയും കുത്തിപ്പരിക്കേല്‍പ്പിച്ച് ലഹരിക്കടിമയായ മകന്; പിടികൂടാന്‍ വെടിയുതിര്‍ത്ത് പോലീസ്
കോഴിക്കോട് ലഹരിക്ക് അടിമയായ മകന് അമ്മയെയും അച്ഛനെയും കുത്തിപ്പരിക്കേല്‍പ്പിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഞായറാഴ്ച രാത്രിയാണ് സംഭവം. എരഞ്ഞിപ്പാലം സ്വദേശികളായ ഷാജി, ഭാര്യ ബിജി എന്നിവര്‍ക്കാണ് കുത്തേറ്റത്. സംഭവത്തിനു ശേഷം വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച മകന് ഷൈനെ കസ്റ്റഡിയില്‍ എടുക്കാന്‍ പോലീസിന് വെടിയുതിര്‍ക്കേണ്ടി വന്നു.
ഞായറാഴ്ച രാത്രി ഷൈന്‍ അച്ഛനുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് കത്തി ഉപയോഗിച്ച് നെഞ്ചിലും കഴുത്തിലും കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഇതിനിടയില്‍പ്പെട്ട അമ്മയേയും മകന് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഷാജിയുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.
സംഭവത്തില്‍ ഷൈനും നിസാര പരിക്കേറ്റിട്ടുണ്ട്. പോലീസ് എത്തിയപ്പോഴും ഇയാള്‍ അക്രമാസക്തനായി തുടരുകയായിരുന്നു. അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും കഴിയാത്തതിനെത്തുടര്‍ന്ന് രണ്ടു തവണ പോലീസ് ആകാശത്തേക്ക് വെടിവെച്ച് കീഴ്പ്പെടുത്തുകയായിരുന്നു.