ശ്രീനാഥ് ഭാസി വിശദീകരണം നല്കാന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനു മുന്നില്‍; വിലക്കുണ്ടാകുമെന്ന് സൂചന
അവതാരകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ വിശദീകരണം നല്കാന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനു മുന്നില്‍ ഹാജരായി നടന് ശ്രീനാഥ് ഭാസി. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് നടന് അസോസിയേഷന്റെ കൊച്ചിയിലെ ഓഫീസില്‍ ഹാജരായത്. ശ്രീനാഥ് ഭാസിയുടെ ഭാരത്തു നിന്നുണ്ടായത് തെറ്റായ നടപടിയാണെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ വിലയിരുത്തിയിരുന്നു.
ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും അവതാരക പരാതി നല്‍കിയിരുന്നു. ഇതനുസരിച്ചാാണ് നടനോട് ഹാജരാവാന്‍ അസോസിയേഷന് ആവശ്യപ്പെട്ടത്. ആന്റോ ജോസഫ്, രഞ്ജിത്ത് അടക്കമുള്ള ഭാരവാഹികള്‍ക്ക് മുന്നിലാണ് ശ്രീനാഥ് ഭാസി ഹാജരായത്.ചട്ടമ്പി സിനിമയുടെ നിര്‍മാതാവിന്റെ കൂടി ആവശ്യം കൂടി പരിഗണിച്ചാണ് ശ്രീനാഥ് ഭാസിയില്‍ നിന്ന് വിശദീകരണം തേടാന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തീരുമാനിച്ചത്.
നിര്‍മാതാവിനോടും പിആര്‍ ചുമതലയുള്ളയാളോടും ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. വിശദീകരണം കേട്ട ശേഷം കൂടുതല്‍ നടപടികള്‍ സംഘടന സ്വീകരിച്ചേക്കുമെന്നാണ് വിവരം. വിലക്കുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്നേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.