വിദ്യാർത്ഥികളേ…. ഈ മാസം അവസാനവും അടുത്ത മാസം ആദ്യവുമായി അവധിയുടെ ചാകര

ഈ വിവരണം വിദ്യാർത്ഥികൾക്കുള്ളതാണ് ….പഠിക്കുന്ന കുട്ടികൾ ഏറ്റവും ഇഷ്ടപെടുന്ന അവധി സത്യത്തിൽ പൂജവെയ്പ്പ് തന്നെയാവും…ഒരാളും പടിക്കെടാ പടിക്കടി എന്ന് പറയാതെ കുറച്ചു ദിവസങ്ങൾ …അത് ഇഷ്ടപെടാത്ത ഏതു കുട്ടികൾ ആണ് ഉള്ളത് അല്ലെ ….എന്നാൽ അതിന്റെ മാധുര്യം കൂട്ടാൻ ഈ മാസം അവസാനവും അടുത്ത മാസം ആദ്യവുമായി നിങ്ങള്‍ക്ക് ലഭിക്കാൻ പോകുന്നത് അവധിയുടെ ചാകരയാണ്.
സെപ്റ്റംബർ 27 മുതല്‍ തുടങ്ങുന്ന ഈ അവധി നീണ്ട 8 ദിവസങ്ങളാണ് ലഭിക്കുക. അതിനിടെ വരുന്ന രണ്ട് പ്രവൃത്തി ദിവസങ്ങള്‍ ഒഴിവാക്കിയാല്‍ 10 ദിവസത്തെ ഓണം അവധിയ്ക്ക് സമാനമായ ദിവസങ്ങളാണ് വരാൻ പോകുന്നത്. സെപ്റ്റംബർ 27, 28 തീയതികള്‍ ഞായറാഴ്ചയും ശനിയാഴ്ചയും ആണ്. സ്വാഭാവികമായും ഈ ദിവസങ്ങളില്‍ സ്കൂളുകള്‍ക്ക് അവധിയാണ്. പിന്നാലെ വരുന്ന 29 ആം തീയതി തിങ്കളാഴ്ച ക്ലാസ് ഉണ്ട്. എന്നാല്‍ സമാധാനത്തോടെ പോകാം മുപ്പതാം തീയതി പൂജ വയ്ക്കും. ഒക്ടോബർ ഒന്നും രണ്ടും അവധി തന്നെയാണ്. ഒക്ടോബർ ഒന്നിന് പൂജവെപ്പിന്റെ അവധി ആണെങ്കില്‍ ഒക്ടോബർ രണ്ടിനും ഗാന്ധിജയന്തിയാണ് കാരണം.ഒക്ടോബർ 3 വീണ്ടും പ്രവർത്തി ദിവസം. പക്ഷേ വിഷമിക്കേണ്ട അന്ന് വെള്ളിയാഴ്ചയാണ്.
ഒക്ടോബർ 4 5 ദിവസങ്ങള്‍ വീണ്ടും ശനിയും ഞായറും. ചുരുക്കി പറഞ്ഞാല്‍ 27 മുതല്‍ ഒക്ടോബർ 5 വരെയുള്ള ദിവസങ്ങള്‍ ആകെ മൊത്തം ഒരു ഹോളിഡേ യുടെ മൂഡ് ആണെന്ന് അർത്ഥം. ചില കലണ്ടറുകളില്‍ 29 ന് പൂജ വയ്ക്കും എന്നും കാണുന്നു. അങ്ങനെ വന്നാല്‍ സെപ്റ്റംബർ 27ന് തുടങ്ങുന്ന അവധി വാരം ഒക്ടോബർ അഞ്ചിനെ അവസാനിക്കൂ എന്ന് അർത്ഥം. ഓണാവധിക്ക് സമാനമായ ഈ ദിവസങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഓരോ വിദ്യാർത്ഥിയും.
ഇത്രയും അറിയുമ്പോൾ പൂജവെയ്പ് എന്താണെന്ന് കൂടി അറിയണ്ടേ
ദുഷ്ടനിഗ്രഹം നടത്തിയ ദേവിയെ ആരാധിക്കുന്ന ഉൽസവമായാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നവരാത്രി ആഘോഷിക്കുന്നത്. ദക്ഷിണേന്ത്യയിൽ വിദ്യാരംഭത്തിനുള്ള ശുഭമുഹൂർത്തമായും ആയുധാപൂജാ വേളയായും നവരാത്രി കൊണ്ടാടുന്നു. നവരാത്രി ദിനങ്ങളിലെ വ്രതത്തിനും പ്രാധാന്യമുണ്ട്. വ്രതങ്ങളുടെ റാണിയാണ് നവരാത്രി വ്രതം എന്നാണ് വിശ്വാസം. ഈ വ്രതമനുഷ്ഠിച്ചാൽ ആഗ്രഹപൂർത്തീകരണവും ദുരിതനാശവും കാര്യവിജയവുമാണ് ഫലം എന്നാണ് ഹൈന്ദവ വിശ്വാസം .
നവരാത്രിയിൽ അസ്തമയത്തിന് അഷ്ടമി തിഥി വരുന്ന സമയത്താണ് പൂജവയ്ക്കേണ്ടത്. അന്ന് വൈകുന്നേരം വിദ്യാർഥികൾ പുസ്തകങ്ങളും കർഷകരും തൊഴിലാളികളും ഉദ്യോഗസ്ഥരും തൊഴിൽ ഉപകരണങ്ങളും കമ്പ്യൂട്ടറുകളും പൂജവയ്ക്കും. വീട്ടിലോ ക്ഷേത്രങ്ങളിലോ പൂജ വയ്ക്കാം. വീട്ടിലാണെങ്കിൽ ശുദ്ധിയുള്ള മുറിയിലോ പൂജാമുറിയിലോ ശരീരശുദ്ധിയോടെ പ്രാർഥിച്ചുകൊണ്ട് പൂജവയ്ക്കണം..
ശാക്തേയ വിശ്വാസപ്രകാരം ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ഭഗവതിയായ ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളെ ആരാധിക്കുന്നു. അതിന്റെ ഭാഗമായി ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ മഹാകാളിയായും അടുത്ത മൂന്ന് ദിവസം മഹാലക്ഷ്മിയായും അവസാനത്തെ മൂന്ന് നാൾ മഹാസരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു. ഇതിലൂടെ അറിവും സമ്പത്തും സമൃദ്ധിയും ദുരിതനാശവും ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു.
പൊതുവേ ദുർഗയെ വിവിധ ഭാവങ്ങളിൽ ആരാധിക്കുന്ന നാളുകളാണ് നവരാത്രി. ഇത് ശൈല പുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കുഷ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, കാളി (കാലരാത്രി), മഹാഗൗരി, സിദ്ധിദാത്രി എന്നിവരെ ഒമ്പത് ദിവസങ്ങളിലായി ആരാധിക്കുന്നു. മറ്റ് ചിലയിടങ്ങളിൽ ദുർഗാഷ്ടമി വരെ ദുർഗയെയും നവമിയിൽ മഹാലക്ഷ്മിയേയും ദശമിക്ക് മഹാസരസ്വതിയേയും ആരാധിക്കുന്നു. ബംഗാളിൽ ദുർഗാഷ്ടമിക്കാണ് പ്രാധാന്യം.കേരളത്തിൽ വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് മഹാസരസ്വതി പൂജയ്ക്ക് ഈ ദിവസങ്ങളിൽ പ്രാധാന്യം നൽകി വരുന്നു. ഇത് വിദ്യാരംഭം എന്നറിയപ്പെടുന്നു. അജ്ഞാനമാകുന്ന ഇരുളിനെ അകറ്റി അറിവിന്റെ പ്രകാശം പ്രദാനം ചെയ്യുന്നു എന്നതാണ് നവരാത്രി ആഘോഷ ത്തിന്റെ സന്ദേശം.