അമേരിക്ക-ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസങ്ങളെ തുടർന്ന് കൊറിയൻ ഉപദ്വീപില്‍ വീണ്ടും പിരിമുറുക്കം വർധിക്കുന്നു

കൊറിയൻ ഉപദ്വീപില്‍ വീണ്ടും പിരിമുറുക്കം വർധിക്കുന്നു . അമേരിക്ക-ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസങ്ങളെ ഒരു ‘യുദ്ധത്തിന് തിരികൊളുത്തുന്ന’ പ്രകോപനമായി കണ്ടുകൊണ്ട്, ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ രാജ്യത്തിന്റെ ആണവായുധ ശേഷി ‘വേഗത്തില്‍ വികസിപ്പിക്കാൻ’ ആഹ്വാനം ചെയ്തതോടെയാണ് പിരിമുറുക്കം വർധിക്കുന്നത് .
ഇത് ലോകരാജ്യങ്ങള്‍ക്കിടയില്‍ വലിയ ആശങ്കകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎയുടെ റിപ്പോർട്ട് അനുസരിച്ച്, അമേരിക്കയും ദക്ഷിണകൊറിയയും തമ്മിലുള്ള സൈനികബന്ധം ശക്തിപ്പെടുത്തുന്നത് യുദ്ധത്തിനുള്ള അവരുടെ വ്യക്തമായ ആഗ്രഹത്തിന്റെ പ്രകടനമാണെന്നാണ് കിം ആരോപിച്ചത്. ഈ സൈനികാഭ്യാസങ്ങള്‍ തങ്ങളുടെ സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയാണെന്ന് ഉത്തരകൊറിയ വിശ്വസിക്കുന്നു. ദക്ഷിണകൊറിയ സമാധാന ശ്രമങ്ങള്‍ തുടരുമ്ബോഴും, ഉത്തരകൊറിയയുടെ ഈ പുതിയ ഭീഷണി മേഖലയില്‍ ഒരു പുതിയ വെല്ലുവിളിയായി മാറുകയാണ്.