ഫൈറ്റർ ജെറ്ററുകളും ബോംബറുകളും നിർമിക്കുന്ന എയ്റോസ്പേസ് കോർപറേഷനുകൾ ഈ കമ്പനികൾ മാത്രം വിപണി നിയന്ത്രിക്കുന്നതിന് പിന്നിലെ കാരണങ്ങൾ
ലോകരാജ്യങ്ങളുടെ പക്കലുള്ള ഫൈറ്റർ ജെറ്ററുകളും ബോംബറുകളും ട്രാൻസ്പോർട്ട് വിമാനങ്ങളുമെല്ലാം ഡിസൈൻ ചെയ്യുകയും നിർമിക്കുകയും ചെയ്യുന്നത് ചെറിയൊരു സംഘം എയ്റോസ്പേസ് കോർപറേഷനുകളാണ്. സ്റ്റെല്‍ത്ത്, ഏവിയോണിക്സ്, ആയുധ സംവിധാനങ്ങള്‍ എന്നിവയുടെ നിർമാണത്തില്‍ ഈ കമ്ബനികളുടെ പങ്ക് ചെറുതല്ല. ലോകത്തിലെ 99 ശതമാനം സൈനിക എയർക്രാഫ്റ്റുകളും നിർമിക്കുന്നത് വിരലിലെണ്ണാവുന്ന കമ്ബനികളാണെന്ന് പറഞ്ഞാല്‍ പലർക്കും വിശ്വാസമാകില്ല.
ഈ കുറഞ്ഞ കമ്പനികൾ മാത്രം വിപണി നിയന്ത്രിക്കുന്നതിന് പിന്നിലെ കാരണങ്ങൾ ഇവയാണ്:
ഉയർന്ന ഗവേഷണ-വികസന ചെലവുകൾ (R&D): ഒരു അത്യാധുനിക യുദ്ധവിമാനം രൂപകൽപ്പന ചെയ്യുന്നതിനും പരീക്ഷിക്കുന്നതിനും കോടിക്കണക്കിന് ഡോളർ ആവശ്യമാണ്… സൈനിക വിമാനങ്ങൾ ദേശസുരക്ഷയുമായി ബന്ധപ്പെട്ടതിനാൽ, മിക്ക രാജ്യങ്ങളിലും സർക്കാർ അംഗീകാരവും ലൈസൻസുകളും ഈ കമ്പനികൾക്ക് നിർബന്ധമാണ്…. സ്റ്റെൽത്ത് സാങ്കേതികവിദ്യ, സൂപ്പർസോണിക് വേഗത, നൂതന റഡാർ സംവിധാനങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതിനാൽ നിർമ്മാണത്തിന് പ്രത്യേക വൈദഗ്ദ്ധ്യം വേണം.
പല രാജ്യങ്ങളിലും, ചെറുതും വലുതുമായ നിരവധി കമ്പനികൾ കാലക്രമേണ വൻകിട കമ്പനികളിൽ ലയിക്കുകയോ അവരെ ഏറ്റെടുക്കുകയോ ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, ലോക്ക്ഹീഡ്, മാർട്ടിൻ മാരിയെറ്റ എന്നിവ ലയിച്ചാണ് ലോക്ക്ഹീഡ് മാർട്ടിൻ ആയത്.
ഈ കമ്പനികൾ വികസിപ്പിച്ചെടുത്ത എയർക്രാഫ്റ്റുകളാണ് അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ, യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങി ലോകമെമ്പാടുമുള്ള സൈന്യങ്ങളുടെ നട്ടെല്ലായി വർത്തിക്കുന്നത്.ഇത്തരം എയ്റോസ്പേസ് കോർപറേഷനുകൽ ഏതൊക്കെയാണ് എന്ന അറിയണോ ?
ലോക്ക്ഹീഡ് മാർട്ടിൻ, ബോയിംഗ്, നോർത്ത്റോപ്പ് ഗ്രുമ്മൻ ,എയർബസ് ,ബേ സിസ്റ്റംസ് , ഡസോള്‍ട്ട് ഏവിയേഷൻ
1.ലോക്ക്ഹീഡ് മാർട്ടിൻ
യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോക്ക്ഹീഡ് മാർട്ടിൻ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സൈനിക വിമാന നിർമ്മാതാക്കളാണ്. എഫ്-35 ലൈറ്റ്നിംഗ് II, എഫ്-22 റാപ്റ്റർ പോലുള്ള മികച്ച ശേഷിയുള്ള വിമാനങ്ങള്‍ നിർമിച്ചത് ലോക്ക്ഹീഡ് ആണ്. ഈ ഫൈറ്റർ ജെറ്റുകളില്‍ സ്റ്റെല്‍ത്ത്, അഡ്വാൻസ്ഡ് സെൻസറുകള്‍, സംയോജിത യുദ്ധ ശൃംഖലകള്‍ എന്നിവ ഉള്‍പ്പെടുന്നു. ലോക്ക്ഹീഡിന്റെ വരുമാനത്തിന്റെ ഏറിയ ഭാഗവും പ്രതിരോധ കരാറുകളില്‍ നിന്നുള്ളതാണ്.
- ബോയിംഗ്
വാണിജ്യ വിമാനങ്ങള്‍ക്ക് പേരുകേട്ടവരാണെങ്കിലും ലോകത്തിലെ ഏറ്റവും ശക്തമായ പ്രതിരോധ കരാറുകാരില്‍ ഒരാളാണ് ബോയിംഗ്. ആക്രമണ ഹെലികോപ്റ്ററുകള്‍, ടാങ്കർ വിമാനങ്ങള്‍, യുദ്ധവിമാനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യ ഉള്‍പ്പെടുന്ന സൈനിക എയർക്രാഫ്റ്റുകള്‍ ഇവർ നിർമ്മിക്കുന്നു. സിവില്‍, സൈനിക വ്യോമയാനത്തിലെ ബോയിംഗിന്റെ ഇരട്ട സാന്നിധ്യം ആഗോള എയ്റോസ്പേസ് വിതരണ ശൃംഖലയിലും സാങ്കേതിക വികസനത്തിലും സമാനതകളില്ലാത്ത സ്വാധീനം നല്കുന്നു. - നോർത്ത്റോപ്പ് ഗ്രുമ്മൻ
ഇതുവരെ ലോകത്ത് നിർമ്മിച്ചതില്‍ വച്ച് ഏറ്റവും നൂതനമായ വിമാനങ്ങളുടെ നിർമാതാക്കളില്‍ ഒരാളാണ് നോർത്ത്റോപ്പ് ഗ്രുമ്മൻ. ബി-2 സ്പിരിറ്റ് സ്റ്റെല്‍ത്ത് ബോംബർ വികസിപ്പിച്ചെടുത്തത് ഗ്രുമ്മനാണ്. സ്റ്റെല്‍ത്ത്, സിസ്റ്റംസ് ഇന്റഗ്രേഷൻ, എയ്റോസ്പേസ് നവീകരണം എന്നിവയില്‍ ഉയർന്ന വൈദഗ്ദ്ധ്യം നേടിയ നോർത്ത്റോപ്പ് ഗ്രുമ്മൻ ഇപ്പോഴും യുഎസിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ നിർമ്മാതാക്കളില്‍ ഒരാളാണ്. - എയർബസ്
വാണിജ്യ വിമാനങ്ങളുടെ നിർമാണത്തിലാണ് മുൻപന്തിയിലെങ്കിലും പ്രതിരോധ മേഖലയിലും പ്രധാന ശക്തിയാണ് എയർബസ്. രഹസ്യാന്വേഷണ വിമാനങ്ങള്‍, ഗതാഗത വിമാനങ്ങള്‍, സൈനിക ഹെലികോപ്റ്ററുകള്‍ എന്നിവ കമ്ബനി നിർമ്മിക്കുന്നു. യൂറോപ്പിന്റെ പ്രാഥമിക എയ്റോസ്പേസ് വിതരണക്കാരൻ കൂടിയാണ് എയർബസ്. - ബേ സിസ്റ്റംസ്
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിഎഇ സിസ്റ്റംസ് യൂറോഫൈറ്റർ ടൈഫൂണ്‍ പ്രോഗ്രാമിലെ ഒരു പ്രധാന അംഗവും എയ്റോസ്പേസ് ഇന്നൊവേറ്ററുമാണ്. നൂതന യുദ്ധ സംവിധാനങ്ങള്‍, പരിശീലന വിമാനങ്ങള്‍, ഡ്രോണുകള്‍, ഏവിയോണിക്സ് സാങ്കേതികവിദ്യ എന്നിവ ഇവർ വികസിപ്പിക്കുന്നു. - ഡസോള്‍ട്ട് ഏവിയേഷൻ
മള്‍ട്ടിറോള്‍ ഫൈറ്ററായ റാഫേലിന് പേരുകേട്ടവരാണ് ഡസോള്‍ട്ട് ഏവിയേഷൻ. യൂറോപ്പ്, ഏഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ പ്രതിരോധ വകുപ്പിന്റെ ഭാഗമായി റാഫേല്‍ ജെറ്റുകള്‍ നിലവില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.











