സ്മാർട്ട് ഫോണ്‍ കമ്ബനികള്‍ ലൊക്കേഷൻ ട്രാക്കിംഗ് എപ്പോഴും പ്രവർത്തന ക്ഷമമാക്കണമെന്ന് കേന്ദ്ര സർക്കാർ.
ഇന്ത്യയിലെ സ്മാർട്ട്ഫോൺ ഉപയോക്താക്കളെ സംബന്ധിച്ച് സുപ്രധാനമായ ഒരു നീക്കവുമായി കേന്ദ്ര സർക്കാർ. സുരക്ഷാ ആവശ്യങ്ങൾ മുൻനിർത്തി, രാജ്യത്ത് വിൽക്കുന്ന എല്ലാ സ്മാർട്ട്ഫോണുകളിലും സാറ്റലൈറ്റ് ലൊക്കേഷൻ ട്രാക്കിംഗ് സംവിധാനം എപ്പോഴും പ്രവർത്തനക്ഷമമാക്കണമെന്ന് കേന്ദ്രസർക്കാർ ടെക് കമ്പനികളോട് നിർദ്ദേശിച്ചതായാണ് റിപ്പോർട്ടുകൾ….ടെലികമ്മ്യൂണിക്കേഷൻസ് വിഭാഗമാണ് ഈ നിർദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതിന്റെ പ്രധാന ലക്ഷ്യം, അത്യാവശ്യ ഘട്ടങ്ങളിലും നിയമപാലന ആവശ്യങ്ങൾക്കും അതീവ കൃത്യതയുള്ള ലൊക്കേഷൻ വിവരങ്ങൾ ഉറപ്പാക്കുക എന്നതാണ്.
A-GPS നിർബന്ധമാക്കുന്നു: നിലവിലെ സെല്ലുലാർ ടവർ ലൊക്കേഷനേക്കാൾ വളരെ കൃത്യമായ അസിസ്റ്റഡ്-ജിപിഎസ് സംവിധാനം എല്ലാ ഫോണുകളിലും നിർബന്ധമാക്കണം…. ഉപയോക്താക്കൾക്ക് ഈ ലൊക്കേഷൻ ട്രാക്കിംഗ് സംവിധാനം ഓഫ് ചെയ്യാൻ സാധിക്കാത്ത രീതിയിൽ ഫോണുകൾ രൂപകൽപ്പന ചെയ്യണം. അതായത്, ഫോൺ എപ്പോഴും ട്രാക്ക് ചെയ്യാൻ കഴിയുന്ന ഒരു സ്ഥിതിയിലേക്ക് വരും.
ടെലികോം സേവനദാതാക്കളുടെ കൂട്ടായ്മയായ COAI യും സുരക്ഷാ ഏജൻസികളുമാണ് ഈ നിർദ്ദേശത്തിനായി വാദിക്കുന്നത്.
എന്നാൽ, സർക്കാരിന്റെ ഈ നീക്കം വലിയ രീതിയിലുള്ള സ്വകാര്യതാ ആശങ്കകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ആപ്പിൾ, ഗൂഗിൾ, സാംസങ് ഉൾപ്പെടെയുള്ള ടെക് കമ്പനികളും അവരുടെ ഇൻഡസ്ട്രി ബോഡികളും ഈ നിർദ്ദേശത്തെ എതിർത്തു. ലോകത്ത് ഒരിടത്തും ഇത്തരമൊരു നിയമം നിലവിലില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു…. അതേസമയം, സ്വകാര്യതാ ആശങ്കകള്‍ കാരണം ആപ്പിള്‍, ഗൂഗിള്‍, സാംസങ് എന്നീ രാജ്യങ്ങള്‍ ഈ നീക്കത്തെ എതിർത്തതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സഞ്ചാർ സാഥി ആപ് എല്ലാ ഫോണുകളിലും ഡിഫോള്‍ട്ടായി ഇൻസ്റ്റാള്‍ ചെയ്യണമെന്ന നിർദേശം കേന്ദ്ര സർക്കാർ പിൻവലിച്ചിരുന്നു.
അന്വേഷണങ്ങള്‍ക്കിടെ ടെലികോം കമ്ബനികളോട് നിയമപരമായ ആവശ്യപ്പെടുമ്ബോള്‍, തങ്ങളുടെ ഏജൻസികള്‍ക്ക് കൃത്യമായ ലൊക്കേഷൻ വിവരങ്ങള്‍ ലഭിക്കുന്നില്ലെന്നില് കേന്ദ്ര സർക്കാർ ആശങ്കപ്പെടുന്നു. ഓരോ ഫോണും സർക്കാരിന്റെ സമർപ്പിത നിരീക്ഷണ ഉപകരണമായി മാറുമെന്നും, വ്യക്തിഗത സ്വകാര്യതയുടെ ലംഘനമാണിതെന്നും സിവിൽ ലിബർട്ടി ഗ്രൂപ്പുകളും വിദഗ്ദ്ധരും ശക്തമായി മുന്നറിയിപ്പ് നൽകുന്നു….നിലവിൽ ഈ നിർദ്ദേശം കേന്ദ്രസർക്കാരിന്റെ സജീവ പരിഗണനയിലാണ്. സ്മാർട്ട്ഫോൺ കമ്പനികളുമായി വിഷയം ചർച്ച ചെയ്ത ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.
സാറ്റലൈറ്റ് സിഗ്നലുകളും സെല്ലുലാർ ഡാറ്റയും ഉപയോഗിക്കുന്ന A-GPS സാങ്കേതികവിദ്യ സജീവമാക്കാൻ സ്മാർട്ട് ഫോണ്‍ നിർമ്മാതാക്കളോട് ഉത്തരവിട്ടാല്‍ മാത്രമേ കൃത്യമായ ലൊക്കേഷൻ വിവരങ്ങള്‍ നല്കാനാവൂവെന്ന് സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും ഭാരതി എയർടെലും കേന്ദ്ര സർക്കാറിനോട് വ്യക്തമാക്കിയിരുന്നു. അതായത്, ഉപയോക്താക്കള്‍ക്ക് അവ പ്രവർത്തന രഹിതമാക്കാൻ അവസരം നല്‍കാതെ, സ്മാർട്ട്ഫോണുകളില്‍ ലൊക്കേഷൻ സേവനങ്ങള്‍ എല്ലായ്പ്പോഴും സജീവമാക്കേണമെന്നാണ് ടെലികോം കമ്ബനികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ആപ്പിള്‍, സാംസങ്, ഗൂഗിള്‍ തുടങ്ങിയ കമ്ബനികള്‍ ലൊക്കേഷൻ എപ്പോഴും ഓണാക്കണമെന്ന നിർദേശത്തെ എതിർത്തുവെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഉപകരണ തലത്തിലുള്ള സ്ഥാനം ട്രാക്ക് ചെയ്യുന്നതിനുള്ള നിർബന്ധിത നടപടി ലോകത്ത് മറ്റൊരിടത്തും ഉണ്ടായിട്ടില്ലെന്ന് ആപ്പിളിനെയും ഗൂഗിളിനെയും പ്രതിനിധീകരിക്കുന്ന ലോബിയിംഗ് ഗ്രൂപ്പായ ഇന്ത്യ സെല്ലുലാർ & ഇലക്ട്രോണിക്സ് അസോസിയേഷൻ സർക്കാരിന് എഴുതിയ കത്തില്‍ വ്യക്തമാക്കി.













