അമ്മ മദ്യപിച്ച് നേരത്തെ ഉറങ്ങുമെന്നും ആ സമയത്ത് വീട്ടിൽ എത്താൻ കാമുകനും സുഹൃത്തുക്കൾക്കും നിർദ്ദേശം
കഴിഞ്ഞ ദിവസങ്ങളിൽ വലിയ വാർത്തയായിരുന്നു ബെംഗളൂരുവിൽ 34 കാരി കൊല്ലപ്പെട്ട സംഭവം ….സ്വയം ജീവനൊടുക്കി എന്ന രജിസ്റ്റർ ചെയ്ത കേസിൽ വൻ ട്വിസ്റ്റ് ആണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്…. അതൊരു കൊലപാതകമാണ് ….സ്വന്തം മകൾ തന്നെയാണ് ആ കൊലയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്…മകൾ എന്ന് പറയുമ്പോൾ വെറും പതിമൂന്ന് വയസു മാത്രം പ്രായമുള്ള ഒരു പെൺകുട്ടി …. പ്രായപൂർത്തിയാകാത്ത മകളുടെ പ്രണയബന്ധം എതിർത്തതോടെയാണ് മകളും നാല് സുഹൃത്തുക്കളും ചേർന്ന് നേത്രാവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പുറത്തുവിട്ട വിവരം. സംഭവത്തിൽ മകളടക്കം അഞ്ച് പേർ കസ്റ്റഡിയിലായി.
സൗത്ത് ബെംഗളൂരുവിലെ ഉത്തരഹള്ളിയിലാണ് സംഭവം. ഭർത്താവുമായി വേർപിരിഞ്ഞ നേത്രാവതി മകൾക്കൊപ്പമാണ് താമസിക്കുന്നത്. നേത്രാവതിയുടെ മകൾ ബന്ധുവിന്റെ മകന്റെ സുഹൃത്തായ 17കാരനുമായി പ്രണയത്തിലായിരുന്നു. കാമുകനും സുഹൃത്തുക്കളും പലപ്പോഴും പെൺകുട്ടിയുടെ വീട്ടിൽ വരാറുണ്ടായിരുന്നു. ഇതറിഞ്ഞ നേത്രാവതി മകളുടെ കാമുകനെ വഴക്കുപറയുകയും ഇനി വീട്ടിൽ വരരുതെന്ന് പറയുകയും ചെയ്തു..
ഒക്ടോബർ 24ന്, പെൺകുട്ടി സമീപത്തെ മാളിൽ വച്ച് കാമുകനെയും സുഹൃത്തുക്കളെയും കാണുകയും എല്ലാവരെയും വീട്ടിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തു. അമ്മ മദ്യപിച്ച് നേരത്തെ ഉറങ്ങുമെന്നും ആ സമയത്ത് എത്തിയാൽ മതിയെന്നുമാണ് സുഹൃത്തുക്കളോട് പറഞ്ഞത്. ഇതു പ്രകാരം അടുത്ത ദിവസം രാത്രി 9 മണിയോടെ കാമുകനും സുഹൃത്തുക്കളും വീട്ടിലെത്തി.
സംഭവ ദിവസം രാത്രി മകളെ മുറിയിൽ നാല് ആൺസുഹൃത്തുക്കൾക്കൊപ്പം നേത്രാവതി കണ്ടതോടെയാണ് കൊലപാതകം നടന്നത്. മകളുടെ ആൺ സുഹൃത്തും മറ്റു മൂന്നുപേരും വീണ്ടും നേത്രാവതിയുടെ വീട്ടിലെത്തി. ഉറക്കത്തിലായിരുന്ന നേത്രാവതി ഉണർന്നപ്പോൾ ഇവരെ കാണുകയും പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ നേത്രാവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി ഇവർ രക്ഷപ്പെട്ടു. കൊലപാതകത്തിനു ശേഷം സ്വയം ജീവനൊടുക്കിയതായി ചിത്രീകരിക്കാനും മകളും സുഹൃത്തുക്കളും ശ്രമിച്ചതായി സുബ്രഹ്മണ്യപുര പൊലീസ് പറഞ്ഞു. പ്രതികളെല്ലാം പ്രായപൂർത്തിയാകാത്തവരാണ്. 13 വയസ്സുള്ള ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ് പറയുന്നു.ഒക്ടോബർ 24-നായിരുന്നു സംഭവം.
ജോലി ആവശ്യത്തിനായി ബെംഗളൂരുവിലായിരുന്ന നേത്രാവതിയുടെ പങ്കാളി ഇവരെ കാണാനായി വീട്ടിലെത്തിയപ്പോൾ വീട് അടഞ്ഞു കിടക്കുന്നതു കണ്ടു. ഫോണിലും കിട്ടിയില്ല. ദിവസങ്ങൾ കഴിഞ്ഞിട്ടും നേത്രാവതിയെ കാണാതായതോടെ ബന്ധുവായ അനിത നേത്രാവതിയുടെ പങ്കാളിയെ വിളിച്ചു. ഈ സമയത്താണ് നേത്രാവതി തനിക്കൊപ്പമില്ലെന്നും വീട് പൂട്ടിക്കിടന്നതിനാല് താന് തിരികെ പോന്നുവെന്നും യുവാവ് പറഞ്ഞത്. സംശയം തോന്നിയ ഇരുവരും നേത്രാവതിയുടെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മുറിയ്ക്കുള്ളിൽ തൂങ്ങിയ നിലയിൽ നേത്രാവതിയെ കണ്ടത്.മകൾ കാമുകനോടൊപ്പം ഒളിച്ചോടിപ്പോയ ദുഃഖത്തിൽ നേത്രാവതി സ്വയം ജീവനൊടുക്കിഎന്നുമായിരുന്നു ബന്ധുക്കൾ ആദ്യം കരുതിയത്.
ആദ്യം സ്വയം ജീവനൊടുക്കിയതായായാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, നേത്രാവതിയുടെ സഹോദരി അനിതയ്ക്ക് തോന്നിയ സംശയമാണ് സത്യം പുറത്തുവരാൻ കാരണം. ഞായറാഴ്ച നേത്രാവതിയുടെ ആൺസുഹൃത്ത് വീട്ടിൽ എത്തിയപ്പോ വീട് പൂട്ടിക്കിടക്കുന്ന നിലയിൽ കണ്ടെത്തി ഇയാൾ തിരിച്ചുപോയി.നേരത്തെ, നേത്രാവതിയുടെ മകളെ കാണാനില്ലെന്ന് പറഞ്ഞ് കേസും രജിസ്റ്റർ ചെയ്തു. മകളെ കാണാത്ത മനോവിഷമത്തിൽ നേത്രാവതി ജീവനൊടുക്കിയെന്നാണ് ആദ്യം കരുതിയത്.
എന്നാൽ ഒക്ടോബർ 30-ന് പെൺകുട്ടി മുത്തശ്ശിയുടെ വീട്ടിൽ തിരിച്ചെത്തുകയും അസ്വഭാവികമായി പെരുമാറുകയും ചെയ്തതോടെ സംശയമായി. തുടർന്ന് വീട്ടുകാർ ചോദ്യം ചെയ്തപ്പോൾ പെൺകുട്ടി എല്ലാം സമ്മതിച്ചു. സംഭവത്തിന് ശേഷം പെൺകുട്ടി മൂന്ന് ദിവസം മറ്റൊരു പെൺസുഹൃത്തിന്റെ വീട്ടിൽ താമസിച്ചു. അമ്മ പുറത്താക്കി എന്നായിരുന്നു പറഞ്ഞത്. എന്നാൽ, സംശയത്തെത്തുടർന്ന് അവിടെനിന്ന് പെൺകുട്ടിയെ ഇറക്കിവിട്ടപ്പോഴാണ് മുത്തശ്ശിയുടെ വീട്ടിലെത്തിയത്. സംശയം തോന്നിയതോടെ വീട്ടുകാർ ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടി കൊലപാതക വിവരം പറഞ്ഞത്. പിന്നാലെ ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പെൺകുട്ടി കുറ്റംസമ്മതിച്ചു.













