കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്ന് പറയാനാകില്ല; നിർബ്ബന്ധിത മതപരിവർത്തനങ്ങൾ നടക്കുന്നു: തുഷാർ വെള്ളാപ്പള്ളി
കേരളത്തിൽ “ലൗ ജിഹാദ്“ ( Love Jihad) ഇല്ലെന്ന് പറയാനാകില്ലെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി (Thushar Vellappally). തൃക്കാക്കര മണ്ഡലത്തിൽ ബിഡിജെഎസ് ശക്തമായി പ്രചാരണരംഗത്തുണ്ടെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ഇടുക്കി എൻ ആർ സിറ്റിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ലൗ ജിഹാദില്ലെന്ന് പറയാനാകില്ല. ലൗ ജിഹാദ് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. ചില മതത്തിൽപ്പെട്ടവർ നിർബ്ബന്ധിത മതപരിവർത്തനം നടത്തുന്നു. ഒരു വിഭാഗത്തിൽ പെട്ടവർ മാത്രം അല്ല ഇത്തരം പ്രവർത്തനം നടത്തുന്നത്. ഓരോരുത്തരേയും അവരവരുടെ വിശ്വാസത്തിനസുരിച്ച് ജീവിക്കാനാണ് വിടേണ്ടതെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
തൃക്കാക്കര മണ്ഡലത്തില്‍ എന്‍ഡിഎയുടെ പ്രചാരണ പരിപാടികളില്‍ ബിഡിജെഎസ് സജീവമായി രംഗത്തുണ്ടെന്നും ശക്തമായ ത്രികോണ മത്സരമാണ് തൃക്കാക്കരയില്‍ നടക്കുന്നതെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ഇതുവരെ ബിഡിജെഎസിൻ്റെ രണ്ട് നിയോജകമണ്ഡല സമ്മേളനങ്ങൾ നടത്തി. സംസ്ഥാന നേതാക്കളുൾപ്പടെയുള്ളവർ പ്രചാരണരംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ചികിത്സയിലായതിനാലാണ് ഇതുവരെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്താതിരുന്നത്. അടുത്ത ദിവസം മുതല്‍ മണ്ഡലത്തില്‍ നേരിട്ടെത്തി പ്രചാരണ പരിപാടികളിൽ സജീവമാകുമെന്നും തുഷാർ കൂട്ടിച്ചേർത്തു.
Content Highlight: Love Jihad exists in Kerala, says Thushar Vellappally