നരബലി; കൊച്ചിയില്‍ നിന്ന് രണ്ടു സ്ത്രീകളെ തട്ടിക്കൊണ്ടു പോയി കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ടു, പ്രതികൾ പിടിയില്‍

സംസ്ഥാനത്ത് നരബലി. കൊച്ചിയില്‍ നിന്ന് രണ്ടു സ്ത്രീകളെ തട്ടിക്കൊണ്ടു പോയി കുഴിച്ചിട്ടു. സംഭവത്തില്‍ പ്രതികൾ പിടിയിലായി. കടവന്ത്ര എസ്ആര്‍എം റോഡില്‍ താമസിക്കുന്ന ഷാഫി, തിരുവല്ല സ്വദേശികളായ ഭഗവന്ദ് സിങ്, ലൈല എന്നിവരാണ് പിടിയിലായത്. കാലടി സ്വദേശി റോസിലി, പൊന്നുരുന്നി സ്വദേശി പത്മം എന്നിവരാണ് കൊല്ലപ്പെട്ടത്. സ്ത്രീകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി തിരുവല്ലയ്ക്ക് സമീപം ഇലന്തൂരിൽ കുഴിച്ചിടുകയായിരുന്നു. ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായാണ് കൊല നടത്തിയതെന്ന് പ്രതികൾ സമ്മതിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. അസാധാരണവും ഭീതിജനകവുമായ കേസാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭഗവന്ദ് സിങ്, ലൈല എന്നിവര്‍ക്കു വേണ്ടിയാണ് നരബലി നടത്തിയതെന്ന് ഷാഫി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കടവന്ത്രയില്‍ ലോട്ടറിക്കച്ചവടം നടത്തിയിരുന്ന പത്മത്തെ കാണാതായതു സംബന്ധിച്ച് പോലീസില്‍ പരാതി ലഭിച്ചിരുന്നു. ഈ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് നരബലി സംബന്ധിച്ച സൂചന ലഭിച്ചത്.