‘മര്യാദയ്ക്ക് ഇരുന്നോണം, ഇറക്കിവിടും’; ഗാന്ധി ചിത്രത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് വി ഡി സതീശന്

ആക്രമണത്തിന് ഇരയായ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് സന്ദര്‍ശിച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കയര്‍ത്ത് പ്രതിപക്ഷനേതാവ് വി ഡി സതീശന്. ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ചുള്ള ചോദ്യമാണ് സതീശനെ പ്രകോപിപ്പിച്ചത്. മര്യാദക്ക് ഇരുന്നോണമെന്നും ഇറക്കിവിടുമെന്നും സതീശന് മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി.
”അതുപോലത്തെ കാര്യങ്ങളുമായി ഇങ്ങോട്ടു വരണ്ട. ഇതുപോലത്തെ സാധനങ്ങള്‍ കയ്യില്‍ വെച്ചാല്‍ മതി. ആ പിണറായി വിജയനോട് ചോദിച്ചാല്‍ മതി. മര്യാദയിലായതു കൊണ്ടാണ് നിങ്ങളിവിടെ ഇരിക്കുന്നത് ഇല്ലെങ്കില്‍ പുറത്തിറക്കി വിടും. മര്യാദക്കിരുന്നോണം. നിങ്ങളെ ഇവിടുന്ന പുറത്തിറക്കി വിടേണ്ടതാണ്. എന്നൈക്കൊണ്ട് അത് ചെയ്യിക്കരുത്. നിര്‍ത്തിക്കോ കയ്യില്‍ വെച്ചാല്‍ മതി” എന്നായിരുന്നു സതീശന്റെ വാക്കുകള്‍.
ഇക്കണക്കിന് എംപി ഓഫീസ് അക്രമിച്ചത് കോണ്‍ഗ്രസുകാര്‍ തന്നെയാണോ എന്ന് നിങ്ങള്‍ പറയുമോയെന്നും സതീശന് ചോദിച്ചു. അത്ര വൈകാരികമായ ഇതെന്നും സതീശന് കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ട ശേഷം ഉടന്‍ തന്നെ വന്ന ദൃശ്യങ്ങളില്‍ ഗാന്ധി ചിത്രം ചുമരില്‍ ഉണ്ടായിരുന്നുവെന്നും ചിത്രം പിന്നീട് നിലത്തിട്ടതാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
Content Highlights: V D Satheesan, Rahul Gandhi, Congress, SFI, Attack