പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും ഡിഇഒ, എഇഒ ഓഫീസുകളിലും വിജിലന്‍സ് റെയ്ഡ്
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉള്‍പ്പെടെ 55 ഓഫീസുകളിലാണ് ഓപ്പറേഷന് ജ്യോതി എന്ന പേരില്‍ റെയ്ഡ് നടക്കുന്നത്. 24 ഡിഇഒ ഓഫീസുകളിലും 30 എഇഒ ഓഫീസുകളിലുമാണ് പരിശോധന. അധ്യാപക, അനധ്യാപക നിയമനങ്ങളുമായി ബന്ധപ്പെട്ട് കൈക്കൂലിയിടപാടുകള്‍ നടക്കുന്നുവെന്നും വന്‍ അഴിമതിയാണ് ഇക്കാര്യത്തിലുണ്ടാകുമെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ ക്രമവത്കരിക്കുന്നതും സ്കൂളുകള്‍ക്ക് ഗ്രാന്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വന്‍ അഴിമതിയുണ്ടാകുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ടും അഴിമതിയാരോപണമുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് ഇവ നടക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
Content Highlights: Vigilance Raid, DPI, Education Department, AEO, DEO, Operation Jyoti