മൂന്ന് ജില്ലകളിലെ എംവിഡി ഉദ്യോഗസ്ഥരുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്

എറണാകുളം തൃശൂര്‍, കോഴിക്കോട് എന്നീ 3 ജില്ലകളിലെ എംവിഡി ഉദ്യോഗസ്ഥരുടെ വീടുകളില്‍ പരിശോധന നടത്തി വിജിലന്‍സ്. കഴിഞ്ഞ ദിവസങ്ങളില്‍ വിജിലന്‍സ് നടത്തിയ പരിശോധയുടെ തുടര്‍ച്ചയായാണ് ഇത്. എസ്പി എസ് ശശിധരന്റെ നേതൃത്വത്തിലാണ് പരിശോധന തുടരുന്നത്.
പാലക്കാട് വാളയാര്‍ ഇന്‍ ചെക്പോസ്റ്റില്‍ നിന്നും ജനുവരി 12 ന് ഒന്നര ലക്ഷത്തിലേറെ രൂപയുടെ കൈക്കൂലിപ്പണം പിടികൂടിയിരുന്നു. ഈദിവസം ജോലിയിലുണ്ടായിരുന്ന ഒരു എംവിഐ, മൂന്ന് എഎംവിഐമാര്‍, ഒരു ഓഫീസ് അസിസ്റ്റന്റ് എന്നിവരുടെ വീടുകളും ബന്ധുവീടുകളും കേന്ദ്രീകരിച്ചാണ് പരിശോധന.
കൈക്കൂലിപ്പണം പിടികൂടിയതില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സിന് അനുമതി ലഭിച്ചിരുന്നു. പണം പിടികൂടിയതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കാട്ടി വിജിലന്‍സ് സര്‍ക്കാരിന് പ്രത്യേക റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു.