ഒടുവില്‍ സത്യം ജയിക്കും, നിശബ്ദതയാണ് മികച്ച മറുപടി; മാധ്യമങ്ങളോട് മിണ്ടില്ലെന്ന് വിജയ് ബാബുവിന്റെ ഫെയിസ്ബുക്ക് പോസ്റ്റ്
മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്ന് വിജയ് ബാബുവിന്റെ ഫെയിസ്ബുക്ക് പോസ്റ്റ്. എന്തു സംഭവിച്ചാലും പ്രകോപനങ്ങളില്‍ വീഴില്ല. മാധ്യമങ്ങള്‍ എങ്ങനെയൊക്കെ പ്രകോപിപ്പിച്ചാലും കോടതി നിര്‍ദേശം പ്രകാരം മാധ്യമങ്ങളോട് സംസാരിക്കില്ല. അന്വേഷണത്തോട് നൂറു ശതമാനം സഹകരിക്കുന്നു. ഒടുവില്‍ സത്യം ജയിക്കും. നിശബ്ദതയാണ് ഏറ്റവും നല്ല മറുപടിയെന്നും വിജയ് ബാബുവിന്റെ പോസ്റ്റില്‍ പറയുന്നു. എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലെ ചോദ്യം ചെയ്യലിന് ശേഷം ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് വിജയ് ബാബുവിന്റെ പോസ്റ്റ്.
ഇന്നു മുതല്‍ ജൂലൈ 3 വരെ വിജയ് ബാബുവിനെ ചോദ്യം ചെയ്യാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് ഇന്ന് പോലീസ് സ്റ്റേഷനില്‍ ഹാജരായ വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും പിന്നീട് തെളിവെടുപ്പു നടത്തുകയും ചെയ്തിരുന്നു. അറസ്റ്റ് ചെയ്താലും ജാമ്യത്തില്‍ വിട്ടയക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. അഞ്ചുലക്ഷം രൂപയും രണ്ട് ആള്‍ജാമ്യവും നല്‍കണമെന്നാണ് വ്യവസ്ഥ.
പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പോലീസ് ഉന്നയിച്ച ആവശ്യം. ഇതേത്തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കിയത്.
Content Highlights: Vijay Babu, Facebook Post, Media, Police, Arrest