കൈക്കൂലി വാങ്ങുന്നതിനിടെ വയനാട് പയ്യമ്ബള്ളി വില്ലേജ് ഓഫീസർ പിടിയില്‍
Posted On August 5, 2025
0
71 Views

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയില്‍. പണം കൈമാറുന്നതിനിടെയാണ് വിജിലൻ സംഘം വയനാട് പയ്യമ്ബള്ളി വില്ലേജ് ഓഫീസറെ പിടികൂടിയത്.
തണ്ടപ്പേർ സർട്ടിഫിക്കറ്റ് നല്കാൻ അമ്ബതിനായിരം രൂപ വില്ലേജ് ഓഫീസർ കെ ടി ജോസ് ആവശ്യപ്പെടുകയായിരുന്നു. വള്ളിയൂർക്കാവ് ക്ഷേത്ര പരിസരത്തെ വെയ്റ്റിംഗ് ഷെഡ്ഡില്‍ വെച്ചാണ് പണം കൈമാറിയത്.
വിജിലൻസ് ഡിവൈഎസ്പി ഷാജി വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റേതാണ് നടപടി.
Trending Now
യെമനിൽ 828 സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി സൗദി
August 26, 2025