എപ്പോഴും ഓൺലൈനിലാണല്ലോ? ഈ ചോദ്യത്തിൽ നിന്നും രക്ഷ നൽകാൻ ഒരുങ്ങി വാട്ട്സ്ആപ്പ്.
ഇനിമുതൽ നിങ്ങൾ ഓൺലൈനിലുണ്ടെങ്കിൽ മറ്റുളളവർക്ക് അറിമാൻ സാധിക്കില്ല. ഓൺലൈൻ സ്റ്റാറ്റസ് ഹൈഡ് ചെയ്യാനുള്ള പുതിയ ഓപ്ഷനുമായി എത്തിയിരിക്കുകയാണ് വാട്ട്സ്ആപ്പ്. ഇനി വരുന്ന അപ്ഡേറ്റിൽ ഇത് ലഭ്യമാക്കുമെന്നാണ് സൂചന. വാട്ട്സ്ആപ്പ് ഫീച്ചറുകൾ ട്രാക്കർ വാബെറ്റ്ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച്, തിരഞ്ഞെടുത്ത കോൺടാക്റ്റുകളിൽ നിന്ന് ഓൺലൈൻ സ്റ്റാറ്റസ് ഹൈഡ് ചെയ്യാനുള്ള സെറ്റിങ്സ് മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് വികസിപ്പിക്കുന്നുണ്ട്.
വാട്ട്സ്ആപ്പ് പ്രൈവസി സെറ്റിംഗ്സിൽ നിന്ന് തന്നെ ഓൺലൈനിൽ ഉപയോക്താവിനെ ആർക്കൊക്കെ കാണാനാകുമെന്ന് തിരഞ്ഞെടുക്കാൻ ഈ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കും. പുതിയ സ്വകാര്യത ക്രമീകരണ ഫീച്ചർ കാണിക്കുന്ന ഒരു സ്ക്രീൻഷോട്ട് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഓപ്ഷൻ ഡവലപ്പ് ചെയ്യുകയാണെന്നുമാണ് വിവരങ്ങൾ.
ഇതിനുപുറമെ വാട്ട്സ്ആപ്പ് ‘ഡിലീറ്റ് ഫോർ എവരിവൺ’ എന്ന ഫീച്ചറിന്റെ നിലവിലുള്ള ഒരു മണിക്കൂർ എട്ട് മിനിറ്റ്, 16 സെക്കൻഡ് സമയപരിധി സമയ ഓപ്ഷനുകളിൽ നിന്ന് രണ്ട് ദിവസവും 12 മണിക്കൂറുമായി നീട്ടുന്നുണ്ട്. തെറ്റായി അയച്ച സന്ദേശങ്ങൾ ഇല്ലാതാക്കാനുള്ള നീണ്ട സമയപരിധി ഉപയോക്താക്കൾക്ക് ഇതിലൂടെ വളരെ പ്രയോജനപ്രദമാകും.
Content Highlight: Whats app, Technology, Content, Hidden, Questions