സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; പതിനാല് ജില്ലകളിലും യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കേന്ര കാലാവസ്ഥ മുന്നറിയിപ്പ്. പതിവിലും വിപരീതമായി എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒഡീഷ തീരത്തിന് മുകളിലായുള്ള ന്യൂനമർദ്ദവും അറബിക്കടലിലെ ന്യൂനമർദ്ദപാത്തിയുമാണ് കാലവർഷക്കാറ്റ് സജീവമാക്കി നിർത്തുന്നത്.
കൂടാതെ തെക്കൻ ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് മഴ ശക്തമാകും. ഉച്ചയ്ക്ക് ശേഷം കൂടുതൽ മഴ ലഭ്യമാകും. അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അറിയിപ്പുണ്ട്.
Content Highlights: Rain, Yellow alert , fourteen districts,