പെൺകുഞ്ഞിനെ പ്രസവിച്ചതിന് ഭാര്യയ്ക്ക് ഭർത്താവിന്റെ അതി ക്രൂരപീഡനം
നെറികെട്ട മനുഷ്യാ…പെൺകുട്ടികൾ ഒരു തെറ്റാണോ !!!!!

ബേട്ടി ബചാവോ ബേട്ടി പാഠാവോ… മകളെ രക്ഷിക്കൂ, മകളെ പഠിപ്പിക്കൂ’ എന്നർത്ഥം വരുന്ന ഈ പദ്ധതി 2015 ജനുവരി 22-ന് ഹരിയാനയിലെ പാനിപ്പത്തിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതാന് .ശിശു ലിംഗാനുപാതത്തിലെ കുറവ് പരിഹരിക്കുക,ലിംഗഭേദപരമായ വിവേചനം ഇല്ലാതാക്കുക,പെൺകുട്ടികളുടെ സംരക്ഷണം ,അവരുടെ വിദ്യാഭ്യാസവും പങ്കാളിത്തവും ഉറപ്പാക്കുക…തുടങ്ങിയ കാര്യങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് ….വനിതാ ശിശു വികസന മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുടെ സംയുക്ത ശ്രമമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
എന്നാൽ ഇത് ഒരു തമാശയാണെന്ന് തോന്നുന്നുണ്ടോ …പെൺകുഞ്ഞ് വീടിനൊരു ഐശ്വര്യം എന്ന് കരുതുന്ന ആർക്കും ഇതൊരു തമാശയല്ല …മരിച്ചു അവരുടെ ശ്വാസമാണ് പെൺകുഞ്ഞുങ്ങൾ ….പെൺകുട്ടികളെ വിദ്യഭ്യാസത്തിലൂടെയും സമത്വത്തിലൂടെയും എത്രകണ്ട് സമൂഹത്തിൽ സ്വതന്ത്രരായി ജീവിക്കാൻ പ്രാപ്തരാക്കാമോ അത്രയും നൽകുന്നവരാണ്…. നമ്മൾ പ്രത്യേകിച്ചും മലയാളികൾ
എന്നാലിതാ അതിനൊരു ചീത്തപ്പേരായി ഒരു അസുരപുത്രൻ …. ആദ്യത്തെ കുഞ്ഞ് പെണ്ണായത് ഭാര്യയുടെ കുറ്റം എന്നുപറഞ്ഞ് ഭാര്യക്ക് നേരെ അതി ക്രൂര പീഡനം …ഭർത്താവിനെതിരെ കേസെടുത്ത് അങ്കമാലി പോലീസ്…മർദ്ദനമേറ്റ് ചികിത്സ തേടാൻ ആശുപത്രിയിൽ എത്തിയപ്പോഴാണ് വിവരം പുറത്തിറങ്ങുന്നത്…ആശുപത്രി അധികൃതർ തന്നെയാണ് പോലീസിൽ വിവരമറിയിച്ചത്
2020 ആയിരുന്നു യുവതിയുടെ വിവാഹം…2021 ജൂലൈ 29 മുതൽ മർദ്ദനം ആരംഭിച്ചു…2021 ൽ കുഞ്ഞു ജനിച്ചപ്പോൾ മുതലാണ് പീഡനം ആരംഭിച്ചത് ….ഒരു കുഞ്ഞു എന്നത് എല്ലാവരുടെയും സ്വപ്നമാണ് …ചിലർക്ക് ആൺകുഞ്ഞിനോടാവാം ഇഷ്ടം ചിലർക്ക് പെൺകുഞ്ഞിനോടും …ഇതെല്ലം സ്വാഭാവികം മാര്ടരമാണ് ,,,എന്നാൽ ജനിക്കുന്ന കുഞ്ഞു താൻ ആഗ്രഹിക്കുന്നത് തന്നെ വേണമെന്ന് വാശി പിടിക്കാൻ കഴിയുമോ ….അതിന്റെ പേരിൽ ഭാര്യയെ ഉപദ്രവിക്കുന്ന തരത്തിൽ അധഃപതിക്കുമോ…ലേബർ റൂം എന്ന് പറയുന്നത് പ്രസവിക്കാൻ സൗകര്യമുള്ള ഒരിടം മാത്രമാണ് …അവിടെ ചെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടു വാങ്ങി കൊണ്ട് വരുന്നതല്ല ആണിനേയും പെണ്ണിനേയും….ഭാര്യയും ഇത്തരത്തിൽ ആഗ്രഹിച്ചിട് കിട്ടിയില്ലെന്ന് പറഞ്ഞു ഭർത്താവിനെ തല്ലി ഒരു പരുവം ആക്കിയാലോ …. പെണ്കുഞ്ഞു ഒരു വലിയ കുറ്റം ആണെങ്കിൽ അതിൽ പകുതി കുറ്റം അയാളുടേതും കൂടി ആണല്ലോ….ഒരു കുഞ്ഞിനായി കാത്തിരിക്കുന്ന എത്രയോപേർ ഉള്ള ലോകത്താണ് ഈ നെറികേട് നടക്കുന്നത്…
രാജ്യത്തെ ശിശു ലിംഗാനുപാതത്തിലെ കുറവ് നികത്തി, പെൺകുട്ടികളുടെ എണ്ണം ഉറപ്പുവരുത്തുക….ലിംഗഭേദപരമായ വിവേചനം ഇല്ലാതാക്കുക: ലിംഗഭേദം തിരിച്ചറിഞ്ഞുള്ള ഗർഭച്ഛിദ്രം പോലുള്ള പ്രവണതകൾ തടയുക.. പെൺകുട്ടികളുടെ നിലനിൽപ്പും സുരക്ഷയും ഉറപ്പാക്കുക…പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്നും ജീവിതത്തിന്റെ എല്ലാ മേഖലകളിലും അവർക്ക് പങ്കാളിത്തം ഉറപ്പാക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുക…പെൺകുട്ടികളുടെ പ്രാധാന്യത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും സമൂഹത്തിൽ വലിയ തോതിലുള്ള അവബോധം സൃഷ്ടിക്കുക.
ഇന്ത്യൻ സമൂഹത്തിൽ പെൺകുട്ടികളോടുള്ള മനോഭാവത്തിൽ മാറ്റം വരുത്തി, അവരുടെ ശാക്തീകരണം സാധ്യമാക്കുക എന്നി ലക്ഷ്യങ്ങളെ മുൻ നിർത്തി ഇന്ത്യ കുതിക്കുമ്പോൾ ഇത്തരം വെസ്റ്റുകളെ എന്താണ് ചെയ്യേണ്ടത്…എന്തിനാണ് ഈ വേർതിരിവ് …ആൺകുഞ്ഞായാലും പെൺകുഞ്ഞായാലും അവര് സന്തോഷത്തോടെ സമാധാനത്തോടെ സ്വപ്നം കണ്ടു വളരട്ടെ