സ്കൂള്‍ കലോത്സവത്തിലെ സ്വാഗതഗാനം; സംഘപരിവാര്‍ ബന്ധം പരിശോധിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ സ്വാഗതഗാനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംഘപരിവാര്‍ ബന്ധം അന്വേഷിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഒരു പ്രത്യേക മതവിഭാഗത്തെ തീവ്രവാാദികളായി ചിത്രീകരിക്കാന്‍ ബോധപൂര്‍വം ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല.
സ്വാഗത ഗാനത്തിന്റെ ചുമതല വഹിച്ചയാളുടെ സംഘപരിവാര്‍ ബന്ധം പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഒരു മതവിഭാഗത്തെ തീവ്രവാദികളാക്കാനുള്ള ശ്രമം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. ബോധപൂര്‍വ്വം കലാപന്തരീക്ഷം സൃഷ്ടിക്കാനോ കലോത്സവത്തിന്റെ ജനകീയ പങ്കാളിത്തം ഇല്ലാതാക്കാനോ ശ്രമം നടന്നോയെന്ന് പരിശോധിക്കുമെന്നും റിയാസ് പറഞ്ഞു.
സ്വാഗത ഗാനത്തിന്റെ ചിത്രീകരണത്തില്‍ സൈനികന് ഭീകരനെ വധിക്കുന്ന രംഗമുണ്ടായിരുന്നു. തീവ്രവാദിയുടെ മുസ്ലീം വേഷമാണ് വിവാദമായത്.