കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയുടെ കൈവെട്ടി; വിരലുകള്‍ അറ്റ നിലയില്‍
Posted On October 14, 2022
0
314 Views

കോട്ടയം കാണക്കാരിയില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യയുടെ കൈവിരലുകള്‍ അറ്റു. കാണക്കാരി റെയില്‍വേ ക്രോസിനു സമീപം വാടകയ്ക്ക് താമസിക്കുന്ന മഞ്ജുവിനെയാണ് ഭര്‍ത്താവ് പ്രദീപ് വെട്ടിയത്. മഞ്ജുവിന്റെ ഒരു കയ്യിലെ വിരലുകള്‍ അറ്റുപോയ നിലയിലാണ്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച മഞ്ജുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. കുടുംബ വഴക്കിനെ തുടര്‍ന്നാണ് അക്രമമെന്നാണ് പ്രാഥമിക വിവരം. പ്രദീപിനായി പോലീസ് തെരച്ചില്‍ തുടരുന്നു.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025