ഇസ്രായേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന് നേരെ യെമനിലെ അന്‍സാറുല്ലയുടെ ആക്രമണം

ഇസ്രായേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന് നേരെ യെമനിലെ അന്‍സാറുല്ല ആക്രമണം നടത്തി . പലസ്തീന്-2 എന്ന ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.
മിസൈല്‍ ആക്രമണത്തോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയെന്നും മിസൈല്‍ കടന്നുപോയ പ്രദേശങ്ങളിലെ ജൂതന്മാര് ബങ്കറില്‍ ഒളിച്ചെന്നും അന്‍സാറുല്ല സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്യാ സാരീ പറഞ്ഞു.
അടിച്ചമര്‍ത്തപ്പെട്ട ഫലസ്തീന് ജനതയ്ക്ക് പിന്തുണ നല്‍കേണ്ടത് മതപരവും ധാര്‍മ്മികവുമായ കടമയാണെന്ന് യഹ്യാ സാരീ പറഞ്ഞു. ”യെമന്‍ വിജയികളുടെ നാടാണ്. അതിനാല്‍ തന്നെ ഫലസ്തീനോടുള്ള കടമകള്‍ നിറവേറ്റാന്‍ പ്രതിജ്ഞാബദ്ധമാണ്. വെല്ലുവിളികള്‍ ഉണ്ടെങ്കിലും പിന്മാറില്ല. ഗസയ്ക്കെതിരായ ഉപരോധം പിന്‍വലിക്കുകയും ആക്രമണം അവസാനിക്കുകയും ചെയ്യുന്നതുവരെ ഗസയോടൊപ്പം”-അദ്ദേഹം പറഞ്ഞു.
ഗസയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിനാല്‍ ഇസ്രായേല്‍ നിരന്തരമായി യെമനില്‍ വ്യോമാക്രമണം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം സന്‍ആയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആറ് യെമനികള് കൊല്ലപ്പെട്ടിരുന്നു. 86 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു