ഇ പി ജയരാജനെതിരെ വിജിലന്‍സില്‍ പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്
സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ പി ജയരാജനെതിരെ വിജിലന്‍സില്‍ പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്. റിസോര്‍ട്ട് നിര്‍മാണത്തിന് അനുമതി നല്‍കിയത് ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തിയാണെന്നും അനുമതി ലഭിച്ചതില്‍ അഴിമതിയുണ്ടെന്നുമാണ് പരാതിയില്‍ പറയുന്നത്. മന്ത്രിയായിരുന്ന കാലത്ത് ജയരാജന് തന്റെ സ്വാധീനം ഉപയോഗിച്ചുവെന്നും ആരോപണമുണ്ട്. ആന്തൂര്‍ നഗരസഭയുടെ പങ്കും അന്വേഷിക്കണമെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബിന് ജേക്കബ് ആണ് പരാതി നല്‍കിയത്. അഡീഷണല്‍ ചീഫ് സെക്രട്ടറി, തദ്ദേശ വകുപ്പ് മന്ത്രി, കളക്ടര്‍ തുടങ്ങിയവര്‍ക്കും പരാതിയുടെ പകര്‍പ്പ് നല്കി. പാരിസ്ഥിതിക അനുമതി പോലുമില്ലാതെയാണ് നിര്‍മാണം ആരംഭിച്ചതെന്നും അഴിമതിയും ക്രമവിരുദ്ധ നടപടികളും അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു.
റിസോര്‍ട്ടിന് നഗരസഭ അനുമതി നല്കുമ്പോള് ഗോവിന്ദന് മാസ്റ്ററുടെ ഭാര്യ പി.കെ ശ്യാമളയായിരുന്നു നഗരസഭാ ചെയര്‍പേഴ്സണ്‍. അവരുടെ പങ്കും അന്വേഷിക്കണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്.