മലമ്പുഴയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവമോര്‍ച്ചാ നേതാവ് പിടിയില്‍
മലമ്പുഴയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവമോര്‍ച്ചാ നേതാവ് പിടിയില്‍. ആനിക്കോട് സ്വദേശി രഞ്ജിത്താണ് പിടിയിലായത്. യുവമോര്‍ച്ച പിരായിരി മണ്ഡലം ഭാരവാഹി ആണ് രഞ്ജിത്ത്. വിവാഹ വാഗ്ദാനം നല്‍കിയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചത്.
വയറുവേദനയെതുടര്‍ന്ന് പെണ്‍കുട്ടിയെ പാലക്കാട് വനിതാആശുപത്രിയില് പ്രവേശിപ്പിച്ചതിനെത്തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. അടുത്ത ദിവസം പെണ്‍കുട്ടി പ്രസവിച്ചു. ആശുപത്രി അതികൃതരുടെയും രക്ഷിതാക്കളുടെയും പരാതിയില്‍ മലമ്പുഴ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ രഞ്ജിത്ത് വിവാഹ വാഗ്ദാനം നല്കി നിരവധി തവണ ലൈംഗികമായി ചൂഷണം ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ സംഘടനയില്‍ നിന്ന് രഞ്ജിത്തിനെ പുറത്താക്കിയതായി യുവമോര്‍ച്ച ജില്ലാ നേതൃത്വം അറിയിച്ചു.