സക്കർബർഗ് നേരിട്ടെത്തി 2196 കോടി രൂപയുടെ ഓഫറിട്ടു ….
വെറും 24-ആം വയസ്സിൽ സക്കർബർഗിനെ മുന്നിൽ എത്തിച്ച മാറ്റ് ഡീറ്റ്കെ

വട്സാപ്പും ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടക്കം കൈയാളുന്ന മെറ്റ എന്ന വമ്ബൻ കമ്ബനി. ആ വമ്പൻ ഇങ്ങോട്ടു വന്ന ഒരു വമ്പൻ ഓഫർ നൽകുന്നു… 1000 കോടിയാണ് ഓഫർ. വച്ചുനീട്ടുന്നതാവട്ടെ
എന്നാല്‍, വെറും 24 വയസ് മാത്രമുള്ള ആ പയ്യൻസ് അത് തട്ടിക്കളഞ്ഞു. സക്കർബർഗ് വിട്ടില്ല, നേരിട്ടെത്തി. കണ്ണ് വച്ചാല്‍ കൊത്തിയെടുത്താണ് മാർക്കിന് ശീലം.നേരിട്ടെത്തി ഇത്തവണ മുന്നോട്ട് വച്ച ഓഫർ കേട്ട് ടെക്ലോകം ഒന്നടങ്കം ഞെട്ടി; ഏകദേശം 250 മില്യണ്‍ ഡോളർ അഥവാ 2196 കോടി രൂപ!
ഇത്തവണ മാറ്റ് ഡീറ്റ്കെയെന്ന ആ യുവാവ് മെറ്റയ്ക്ക് കൈകൊടുത്തു…. കാരണം പണത്തിനും മുകളില്‍, ലോകത്തിന്റെ ഭാവിയെ തന്നെ മാറ്റിമറിക്കാൻ കെല്പുള്ള അവസരങ്ങള്‍ കൂടിയാണ് മാറ്റിന് മുന്നില്‍ സക്കർബർഗ് അവതരിപ്പിച്ചത്.കൃത്രിമബുദ്ധിയുടെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ലോകത്ത്, മാറ്റ് ഡീറ്റ്കെയെപ്പോലെ തരംഗങ്ങൾ സൃഷ്ടിച്ചിട്ടുള്ള ചുരുക്കം ചില പേരുകൾ മാത്രമേയുള്ളൂ
ആരാണ് മാറ്റ് ഡീറ്റ്കെ?
വെറും 24 വയസില്‍ ലോക സാങ്കേതിക തലസ്ഥാനമായ സിലിക്കണ്‍ വാലിയുടെ നിർമിത ബുദ്ധി മേഖലയുടെ മുഖമായി മാറിയ പ്രതിഭയാണ് മാറ്റ് ഡീറ്റ്കെ. വാഷിംഗ്ടണ്‍ സർവകലാശാലയില്‍ നിന്ന് കമ്ബ്യൂട്ടർ സയൻസിലെ പിഎച്ച്ഡി പ്രോഗ്രാം ഉപേക്ഷിച്ച് എഐ രംഗത്ത് സജീവമായ ആളാണ് മാറ്റ്. അക്കാദമിക് പഠനം ഉപേക്ഷിച്ച ശേഷം, ഡീറ്റ്കെ സിയാറ്റിലിലെ അല്ലെൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസില്‍ ജോലിക്ക് ചേർന്നു. അവിടെ അദ്ദേഹം ടെക്സ്റ്റ് മാത്രമല്ല, ചിത്രങ്ങളും ഓഡിയോയും വ്യാഖ്യാനിക്കാൻ കഴിവുള്ള മോള്‍മോ എന്ന എഐ ചാറ്റ്ബോട്ട് നിർമ്മിക്കാൻ നേതൃത്വം നല്കി.
2023 അവസാനത്തോടെ, ഡീറ്റ്കെ വെർസെപ്റ്റ് എന്ന സ്റ്റാർട്ടപ്പ് സ്ഥാപിച്ചു. വെറും 10 പേരുടെ കരുത്തുള്ള കമ്ബനിയിലേക്ക് 16 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഒഴുകിയെത്തിയത്. ഈ സമയം മുതല്‍ മെറ്റ മാറ്റിനെ തങ്ങളുടെ കമ്ബനിയില്‍ നിയമിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം പലതവണയായി വഴുതി രക്ഷപ്പെട്ടു. എന്നാല്‍, അവസാനം സുക്കർബർഗ് നേരിട്ട് ദൗത്യം ഏറ്റെടുത്തു. ഒരു ലോകോത്തര ടീമിലേക്കാണ് മാറ്റിനെ അദ്ദേഹം ക്ഷണിച്ചത്.
ഓപ്പണ്‍എഐ, ഗൂഗിള്‍ ഡീപ് മൈൻഡ്, എക്സ്എഐ എന്നിവരുമായി മത്സരിക്കാനായി 1 ബില്യണ്‍ ഡോളറിലധികം ഫണ്ടിംഗിന്റെ പിന്തുണയോടെ ഒരു “ഓള്-സ്റ്റാർ” സൂപ്പർഇന്റലിജൻസ് ലാബ് നിർമ്മിക്കുന്നതിനുള്ള മെറ്റയുടെ നീക്കത്തിന്റെ ഭാഗമാണ് മാറ്റ് ഡീറ്റ്കെയുടെ നിയമനം. ആപ്പിളിന്റെ AI മോഡല്‍സ് ടീമിന്റെ മുൻ തലവനായ റൂമിംഗ് പാങ്ങ് ഉള്‍പ്പെടുന്ന മെറ്റയിലെ ഈ എലൈറ്റ് ടീമിലേക്കാണ് ഡീറ്റ്കെയും എത്തുന്നത്. ഇതോടെ നിർമിത ബുദ്ധിയില്‍ ആർക്കും തൊടാനാകാത്ത വമ്ബനൊരു കുതിച്ചു ചാട്ടത്തിനാകും മെറ്റ തയ്യാറെടുക്കുക.
സാങ്കേതിക മേഖലയിലെ ഏറ്റവും ശക്തരായ കമ്ബനികള്‍ കൃത്രിമബുദ്ധിയുടെ ഭാവി നിർവചിക്കാൻ മത്സരിക്കുമ്ബോള്‍, മാറ്റ് ഡീറ്റ്കെയുടെ വരവ് മെറ്റയ്ക്ക് മാത്രമല്ല, എഐ ലോകത്തിന്റെ അടുത്ത പരിണാമ ഘട്ടത്തിന് തന്നെ നിർണായക നിമിഷമായി മാറിയേക്കാം.
എഐ രംഗത്ത് മുൻതൂക്കം നേടുന്നതിന് വേണ്ടിയാണ് സക്കർബർഗ് ഇത്തരമൊരു നീക്കം നടത്തിയത് …
ഡീറ്റ്കെ AI ഗവേഷണത്തിന് ഗണ്യമായ സംഭാവനകൾ നൽകിയിരുന്നു. അലൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ AI-യിൽ, ദൃശ്യ, ശ്രവണ ഡാറ്റ സംയോജിപ്പിച്ച് പരമ്പരാഗത ടെക്സ്റ്റ് അധിഷ്ഠിത ഇടപെടലിനപ്പുറം നീങ്ങാൻ രൂപകൽപ്പന ചെയ്ത ഒരു സംവിധാനമായ മോൾമോയിൽ (മൾട്ടിമോഡൽ ലാംഗ്വേജ് മോഡൽ) പയനിയർ പ്രവർത്തനങ്ങൾക്ക് അദ്ദേഹം സഹായിച്ചു. ഭാഷാ മോഡലുകളെ മാത്രം ആശ്രയിക്കുന്ന ചാറ്റ്ബോട്ടുകളിൽ നിന്ന് വ്യത്യസ്തമായി, മോൾമോയ്ക്ക് ചിത്രങ്ങളിലൂടെ പ്രതികരിക്കാനും, സ്പേഷ്യൽ വിവരങ്ങളിലൂടെ ന്യായവാദം ചെയ്യാനും, തത്സമയം സെൻസറി ഇൻപുട്ട് വ്യാഖ്യാനിക്കാനും കഴിയും. മോൾമോയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ AI സമൂഹത്തിലുടനീളം വ്യാപകമായി പ്രശംസിക്കപ്പെട്ടു. കൂടുതൽ മനുഷ്യനെപ്പോലെയുള്ള യന്ത്ര ഇടപെടലിലേക്കുള്ള ഒരു പ്രധാന കുതിച്ചുചാട്ടമായി ഇത് കാണപ്പെട്ടു.