പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിക്കു നേരെ ലൈംഗികാതിക്രമം; പത്തൊന്പതുകാരന് പിടിയില്
Posted On February 2, 2023
0
874 Views

പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പത്തൊന്പതുകാരന് പിടിയില്. ആലപ്പുഴ, ചെന്നിത്തല, വൈപ്പിന്മഠത്തില് തെക്കേതില് വീട്ടില് രാജന്റെ മകന് രാഹുലിനെയാണ് അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ ഹില്പാലസ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സോഷ്യല് മീഡിയയിലൂടെ പരിചയപ്പെട്ട തൃപ്പൂണിത്തുറ സ്വദേശിനായ പെണ്കുട്ടിയെയാണ് ഇയാള് ആക്രമിച്ചത്. ഹില്പാലസ് ഇന്സ്പെക്ടര് ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.