മലേഗാവ് സ്ഫോടനക്കേസിൽ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി

മലേഗാവ് സ്ഫോടനക്കേസിലെ എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. പ്രഗ്യാ സിങ്ങ് ഠാക്കൂറും കേണൽ പുരോഹിതും അടക്കം ഏഴ് പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. മുന്‍ ബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂര്‍, ലഫ്. കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിത്, മേജര്‍ രമേശ് ഉപോധ്യായ, അജയ് രഹീര്‍ക്കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുല്‍ക്കര്‍ണി എന്നിവരെയാണ് കോടതി കേസിൽ വെറുതെവിട്ടത്. കേസിലെ പ്രതികളെല്ലാം ജാമ്യത്തിൽ ഇറങ്ങിയിരുന്നു.
സംഭവം നടന്ന് 17 വർഷത്തിന് ശേഷമാണ് ഇപ്പോൾ വിധി വരുന്നത്. പ്രതികള്‍ക്കെതിരെ മതിയായ തെളിവില്ലെന്ന് കണ്ടെത്തിയാണ് എന്‍ഐഎ കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്. യുഎപിഎ കുറ്റം നിലനില്‍ക്കില്ലെന്നും വിചാരണ കോടതി വിധിച്ചു. ഗൂഡാലോചനക്ക് തെളിവില്ലെന്നും കോടതി ഉത്തരവിലുണ്ട്. സ്ഫോടനത്തിന് പിന്നില്‍ തീവ്ര ഹിന്ദുത്വസംഘടനയായ അഭിനവ് ഭാരത് ആണെന്നായിരുന്നു കേസ് അന്വേഷിച്ച എടിഎസ് നേരത്തെ കണ്ടെത്തിയത്. പിന്നീട് എൻഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു.