‘ഇതിനൊന്നും കേസെടുക്കാന്‍ വകുപ്പില്ല’; നിയമോപദേശം തേടിയെന്ന് ബോബി ചെമ്മണൂര്‍
നടി ഹണി റോസിനെ അപമാനിച്ചെന്ന കേസില്‍ താൻ നിയമോപദേശം തേടിയതായി ബോബി ചെമ്മണൂര്‍. ഒരാളെ പുരാണ കഥാപാത്രത്തിനോട് ഉപമിച്ചതിന് കേസെടുക്കാന്‍ വകുപ്പില്ലെന്നാണ് അഭിഭാഷകന് അറിയിച്ചതെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു. ഹണിറോസിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയായിരുന്നു ബോബി ചെമ്മണൂരിന്റെ പ്രതികരണം. ഒരു സ്റ്റോറിന്റെ ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി വന്നപ്പോഴാണ് നടി ഹണിറോസിനോട് തമാശയായി അതു പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരിക്കല്‍ നടിയെ കുന്തീദേവിയായി ഉപമിച്ചിരുന്നു. സംഭവം നടന്നിട്ട് മാസങ്ങളായി, അന്ന് അവര്‍ ഒരു പ്രശ്നവും ഉന്നയിച്ചിരുന്നില്ല. മറ്റ് സന്ദര്‍ഭങ്ങളിലും ആ നടിയോട് തമാശ പറഞ്ഞിട്ടുണ്ട്. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല ആ പരാമര്‍ശങ്ങള്‍ എന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു. മോശമായ വാക്കുകളോ കാര്യങ്ങളോ ഹണിറോസിനോട് പറഞ്ഞിട്ടില്ല. തന്റെ വാക്കുകള്‍ ആളുകള്‍ വളച്ചൊടിച്ച് സംസാരിച്ചത് ഹണി റോസിനെ വേദനിപ്പിച്ചതെങ്കിൽ തിരുത്താന്‍ താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.