മാര്‍ക്സിസ്റ്റ് ചിന്തകനും അമേരിക്കന്‍ സാഹിത്യവിമര്‍ശകനുമായ ഫ്രെഡറിക് ജെയിംസണ് അന്തരിച്ചു
ചിന്തകനും സൈദ്ധാന്തികനും അമേരിക്കന്‍ സാഹിത്യവിമര്‍ശകനുമായ ഫ്രെഡറിക് ജെയിംസണ് (90) അന്തരിച്ചു. ഒഹായോവിലെ ക്ലീവ്ലന്ഡില് 1934-ലാണ് ഫ്രെഡറിക് ജെയിംസണിന്റെ ജനനം. 1959-ല്‍ യേല്‍ സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടി.
മാര്‍ക്സിസ്റ്റ് സാഹിത്യ സിദ്ധാന്തത്തെ പുതിയ കാലത്തിന്റെ യാഥാര്‍ഥ്യങ്ങളുമായി ബന്ധിപ്പിച്ച് വിലയിരുത്തിയ സൈദ്ധാന്തികരില്‍ ശ്രദ്ധേയനാണ്. ‘ദ പൊളിറ്റിക്കല്‍ അണ്‍കോണ്‍ഷ്യസ്’ എന്ന പുസ്തകത്തിലൂടെ മാര്‍ക്സിസ്റ്റ് രീതിശാസ്ത്രത്തെ ആഴത്തില്‍ സ്ഥാപിച്ചെടുത്തു.
നരേറ്റിവ് ആസ് എ സോഷ്യലി സിമ്ബോളിക് ആക്ട്, ദ മോഡേണിസ്റ്റ് പേപ്പേഴ്സ്, ദ അനാട്ടമീസ് ഓഫ് റിയലിസം, ഇന്‍വെന്‍ഷന്‍സ് ഓഫ് എ പ്രസന്റ്; ദ നോവല്‍ ഇന്‍ ഇറ്റ്സ് ക്രൈസിസ് ഓഫ് ഗ്ലോബലൈസേഷന്, ദ ഇയേഴ്സ് ഓഫ് തിയറി; ലക്ച്ചേഴ്സ് ഓണ്‍ മോഡേണ്‍ ഫ്രഞ്ച് തോട്ട്, പോസ്റ്റ്മോഡേണിസം ഓര് ദ കള്‍ച്ചറല്‍ ലോജിക് ഓഫ് ലേറ്റ് കാപ്പിറ്റലിസം തുടങ്ങി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ ചിലത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.