മണിപ്പുർ: 5 ഭീകരർ കൂടി അറസ്റ്റിൽ
Posted On March 27, 2025
0
15 Views

മണിപ്പുരിൽ സുരക്ഷാസേന നടത്തിയ തിരച്ചിലിൽ നിരോധിത മെയ്തെയ് ഭീകരസംഘടനകളിലെ 5 പേരെ കൂടി അറസ്റ്റ് ചെയ്തു. ഇംഫാൽ താഴ്വരയിലെ വിവിധ മേഖലകളിൽ ആളുകളെ ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നു ഇവർ.
നിരോധിത സംഘടനയായ യുഎൻഎൽഎഫ് ഉൾപ്പെടെ 3 സംഘടനയിൽപ്പെട്ടവരാണ് അറസ്റ്റിലായവർ. സംസ്ഥാനത്തെ 5 ജില്ലകളിൽ കരസേനയും അസം റൈഫിൾസും സംയുക്തമായി നടത്തിയ തിരച്ചിലിൽ യന്ത്രത്തോക്കുകൾ ഉൾപ്പെടെ 32 ആയുധങ്ങൾ കണ്ടെടുത്തു.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025