ലോക്സഭ തിരഞ്ഞെടുപ്പ് 2024: സ്ഥാനാര്‍ത്ഥികള്‍ക്ക് ഇന്ന് മുതല്‍ നോമിനേഷനുകള്‍ സമര്‍പ്പിക്കാം
രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്കുള്ള വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും.
ഏപ്രില്‍ 26-നാണ് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുക. കേരളം ഉള്‍പ്പെടെ 13 സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 89 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. സ്ഥാനാർത്ഥികള്‍ക്ക് ഇന്ന് മുതല്‍ നോമിനേഷനുകള്‍ സമർപ്പിക്കാവുന്നതാണ്. ഏപ്രില്‍ നാല് വരെയാണ് നോമിനേഷൻ സമർപ്പിക്കാൻ സാധിക്കുക.
രാവിലെ 11:00 മണി മുതല്‍ വൈകിട്ട് 3:00 വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. മാർച്ച് 29, 31, ഏപ്രില്‍ 1 തീയതികളില്‍ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ സാധിക്കുകയില്ല. റിട്ടേണിംഗ് ഓഫീസർമാർക്ക് മുമ്ബാകെയാണ് പത്രിക സമർപ്പിക്കേണ്ടത്. ഏപ്രില്‍ 5 മുതല്‍ നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുന്നതാണ്. എട്ടാം തീയതി വരെയാണ് പത്രിക പിൻവലിക്കാനുള്ള അവസരം. തുടർന്ന് ഏപ്രില്‍ 26-ന് വോട്ടെടുപ്പ് നടക്കും.