ആണ്‍സുഹൃത്തിനെ വാട്സ്ആപ്പ് കോള്‍ വിളിച്ച് ആത്മഹത്യാശ്രമം നടത്തിയ 18കാരി മരിച്ചു
Posted On August 1, 2025
0
6 Views

ആണ്‍സുഹൃത്തിനെ വാട്സ്ആപ്പ് കോള്‍ വിളിച്ച് ആത്മഹത്യാശ്രമം നടത്തിയ 18കാരി മരിച്ചു. തൃശ്ശൂര്‍ കൈപ്പമംഗലത്താണ് സുഹൃത്ത് ഫോണ്‍ എടുക്കാത്തതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത് . കഴിഞ്ഞ 25ന് ആയിരുന്നു ആത്മഹത്യാശ്രമം നടന്നത്. ആണ്‍സുഹൃത്ത് വീട്ടിലെത്തി വീട്ടുകാരെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് 18കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
ഇരുവരും സഹപാഠികള്‍ ആയിരുന്നു. സംഭവത്തില്‍ കൈപ്പമംഗലം പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ആവശ്യമെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025