52കാരിക്ക് നേരെ പാരാസെയിലിംഗ് തൊഴിലാളിയുടെ ലൈംഗികാതിക്രമം

പങ്കാളിക്കും മക്കള്ക്കുമൊ പ്പംവേനല്ക്കാല അവധി അഘോഷത്തിയതിനിടെയാണ് ലൈംഗികാതിക്രമം.ബ്രിട്ടനിലെ സൗത്ത് പോർട്ടില്‍ നിന്നുള്ള 52കാരിയെ ആണ് പാരാസെയിലിംഗ് ഓപ്പറേറ്റർ പീഡിപ്പിച്ചത്. കാറ്റ് ശക്തമായതിനാല്‍ പാരാസെയിലിംഗ് 52കാരിയുടെ പങ്കാളിക്കൊപ്പം ചെയ്യാൻ പറ്റില്ലെന്ന നിബന്ധന അനുസരിച്ചാണ് 52കാരി ഓപ്പറേറ്റർക്കൊപ്പം പാരാസെയിലിംഗിന് പോയത്..പങ്കാളി ഓപ്പറേറ്റർക്കൊപ്പം പാരസെയിലിംഗ് നടത്തിയ ശേഷമാണ് 52 മെഷീനില്‍ കയറിയത്. ഏകദേശം 7 ലക്ഷം രൂപയുടെ ടൂർ പാക്കേജിലാണ് പങ്കാളിക്കൊപ്പം പാരാസെയിലിംഗ് നടത്താനായി 52കാരി ബുക്ക് ചെയ്തിരുന്നത്. 17കാരിയായ മകള്‍ക്കും 16 വയസ് പ്രായമുള്ള ഇരട്ട ആണ്മക്കള്ക്കും മകളുടെ സുഹൃത്തിനും മുന്നില്‍ വച്ചാണ് 52കാരിക്ക് ലൈംഗികാതിക്രമം നേരിട്ടത്. പാരാസെയിലിംഗിന് പോയ പങ്കാളിക്കും ഓപ്പറേറ്ററിനും ഇടയില്‍ മാന്യമായ അകലമുണ്ടെന്ന് ബോധ്യപ്പെട്ടതിന് പിന്നാലെയാണ് 52കാരി സാഹസിക വിനോദത്തിന് ഇറങ്ങിയത്.
എന്നാല്‍ ബോട്ട് മുന്നോട്ട് എടുത്തതിന് പിന്നാലെ പാരച്യൂട്ട് ഉയർന്നു. എന്നാല്‍ അല്പ നിമിഷത്തിനുള്ളില്‍ തന്നെ യുവതിക്ക് വസ്ത്രം പിന്നില്‍ നിന്ന് അഴിക്കാനുള്ള ശ്രമങ്ങള്‍ വ്യക്തമായി. ഒരു കൈ കൊണ്ട് പാരച്യൂട്ട് നിയന്ത്രിച്ച ഓപ്പറേറ്ററായ 20കാരൻ യുവതിയോട് വായുവില്‍ വച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പ്രാദേശിക ഭാഷയില്‍ എന്തൊക്കെയോ പിറുപിറുത്തുകൊണ്ടായിരുന്നു മകന്റെ പ്രായമുള്ള യുവാവിന്റെ ക്രൂരതയെന്നാണ് 52കാരി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
നിലത്ത് ഇറങ്ങിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞ 52കാരി സംഭവത്തേക്കുറിച്ച് ട്രാവല്‍ ഏജന്റിനോടും വാട്ടർ സ്പോർട്സ് മാനേജറോടും പിന്നാലെ പൊലീസിലും പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ 52കാരിയെ പാരാസെയിലിംഗിന് കൊണ്ടുപോയ ഓപ്പറേറ്ററെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.