8 ദിവസത്തെ ബഹിരാകാശ യാത്ര; കുടുങ്ങിയത് 9 മാസം, കാരണം അറിയാമോ

നമ്മൾ എപ്പോൾ തിരിച്ചെത്തുമെന്ന് അറിയാതെ ഭൂമിയിലുള്ള പ്രിയപ്പെട്ടവർ കഷ്ടപ്പെടുന്നതാണ് ഏറ്റവും കഠിനമായ കാര്യം” – അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള വിടവാങ്ങൽ പ്രസംഗത്തിൽ സുനിത വില്യംസ് പറഞ്ഞു. 9 മാസമായി സുനിത വില്യംസിനെക്കുറിച്ച് ലോകം ചോദിച്ചുകൊണ്ടിരുന്നത് ഒരേ ചോദ്യമാണ്, “എപ്പോൾ മടങ്ങും?” എന്ന്. ഒടുവിൽ അതിന് ഉത്തരമായി. കാലാവസ്ഥ അനുകൂലമെങ്കിൽ അവർ മാർച്ച് 19 ബുധനാഴ്ച ഇങ്ങെത്തും .
സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെയെത്തിക്കാനുള്ള ദൗത്യം 2025 മാർച്ച് 14ന് വൈകുന്നേരം 7:48 ന് ഫ്ലോറിഡയുടെ നാസയുടെ കനടി സ്പേസ് സെന്ററിലെ ലോഞ്ച് കോൺബ്ലേക് 39 ആ യിൽ നിന്ന് ഫാൽക്കൺ നയൻ റോക്കറ്റിന്റെ സഹായത്തോടെ വിക്ഷേപിച്ചു.
നാസയുടെ ഷെഡ്യൂൾ അനുസരിച്ച് , ഡോക്കിംഗ് മാർച്ച് 16ഇന്ത്യൻ സമയം ന് രാവിലെ 9 നടന്നു, തുടർന്ന് പുലർച്ചെ രാവിലെ ഇന്ത്യൻ സമയം 10.35 ഹാച്ച് തുറക്കലും നടന്നു.
ഇനിയുള്ളത് തിരികെ എത്തുന്നതിനുള്ള നാളുകൾ ,സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകത്തിലായിരിക്കും സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും മടക്കം.
തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ കമാൻഡർഷിപ്പ് റഷ്യൻ കോസ്മോനോട്ട് അലക്സിസ ഓവ്ചിന്നു സുനിത വില്യംസ് കൈമാറി. ബഹിരാകാശ രംഗത്ത് യുഎസ്-റഷ്യ സഹകരണത്തിന്റെ വിളംബരം കൂടിയായ ചടങ്ങിൽ സുനിത വില്യംസ് വൈകാരികമായി പറഞ്ഞത് നിങ്ങളെ എനിക്ക് മിസ്സ് ചെയ്യും എന്നാണ്.
2024 ജൂൺ 5നാണ് ഫ്ലോറിഡയിലെ കേപ് കനവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്ന് സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും വഹിച്ചുകൊണ്ട് ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകം പറന്നുയർന്നത്. എട്ട് ദിവസത്തേക്ക് എന്ന് പറഞ്ഞ് തുടങ്ങിയ ആ യാത്ര ചില സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് 10 മാസത്തോളം നീണ്ടത് അപ്രതീക്ഷിതമായിരുന്നു. പക്ഷേ മനുഷ്യന്റെ ബഹിരാകാശ ദൗത്യങ്ങളിൽ അവിസ്മരണീയമായ ഒരേടായി ഇത് ചരിത്രത്തിൽ രേഖപ്പെടുത്തും.
2011-ൽ സ്പേസ് ഷട്ടിൽ യുഗത്തിന് തിരശീലയിട്ട നാസ, ബഹിരാകാശ ദൗത്യങ്ങളിൽ സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിച്ച് തുടങ്ങി. മനുഷ്യരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കൊണ്ടുപോയി, തിരിച്ച് കൊണ്ടുവരാൻ കരാർ ലഭിച്ചത് രണ്ട് കമ്പനികൾക്ക്. സ്പേസ് എക്സിനും ബോയിങ്ങിനും. സ്പേസ് എക്സ് 2020-ൽ തുടങ്ങി ഇതുവരെ 13 തവണ മനുഷ്യരെ ബഹിരാകാശത്ത് എത്തിച്ചു. ഇതിൽ 9 ദൗത്യവും നാസക്ക് വേണ്ടിയായിരുന്നു. നാലെണ്ണം വാണിജ്യാടിസ്ഥാനത്തിലും.
സ്പേസ് സ്റ്റേഷനിലേക്ക് ടാക്സി സർവീസ് നടത്തുന്ന രണ്ടാമത്തെ സ്വകാര്യ കമ്പനിയാവുക എന്ന ലക്ഷ്യത്തോടെയാണ് ബോയിങ്, രണ്ട് ബഹിരാകാശ യാത്രികരുമായി സ്റ്റാർലൈനർ പേടകം വിക്ഷേപിച്ചത്.
സ്റ്റാർലൈനർ C S T – 100. CST എന്നാൽ ക്രൂ സ്പേസ് ട്രാൻസ്പൊട്ടേഷൻ എന്നാണ് . ഹണ്ട്രഡ് – ഭൂമിയിൽ നിന്ന് 100 കിലോമീറ്റർ അകലെ ബഹിരാകാശ അതിർത്തിയായ കാർമാൻ രേഖയെ സൂചിപ്പിക്കുന്നു. ഐതിഹാസികമായ അപ്പോളോ പേടകത്തിന്റെ ആകൃതിയിലാണ് സ്റ്റാർലൈനറിന്റെ നിർമാണം. രണ്ട് മൊഡ്യൂളുകളാണ് സ്റ്റാർലൈനറിന്. ക്രൂ മൊഡ്യൂളും സർവീസ് മൊഡ്യൂളും.
ക്രൂ മൊഡ്യൂളിൽ ഏഴ് പേർക്ക് വരെ യാത്ര ചെയ്യാമെങ്കിലും നാല് യാത്രികരും ബാക്കി സാധനസാമഗ്രികളും എന്ന രീതിയിൽ ആയിരിക്കും പ്രവർത്തനം. ആറ് മാസം ഇടവിട്ട് 10 തവണ വരെ ഉപയോഗിക്കാം എന്നതാണ് സ്റ്റാർ ലൈനർ ക്രൂ മൊഡ്യൂളിന്റെ സവിശേഷത. സർവീസ് മൊഡ്യൂൾ പേടകത്തിന്റെ ഊർജസ്രോതസ്സായാണ് പ്രവർത്തിക്കുക.ബോയിങ് സ്റ്റാർ ലൈനറിന്റെ നിർണായകമായ പരീക്ഷണ പറക്കലിന് ബോയിങ് തെരഞ്ഞെടുത്തത് നാസയുടെ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും.
ഇന്ത്യൻ വംശജയായ സുനിത വില്യംസ് 1998ലാണ് നാസയുടെ ഭാഗമായത്. 2006 ഡിസംബറിൽ ആയിരുന്നു ആദ്യ ബഹിരാകാശ യാത്ര. കന്നി യാത്രയിൽ 195 ദിവസമാണ് സുനിത ബഹിരാകാശ നിലയത്തിൽ കഴിഞ്ഞത്. 2012-ൽ ആയിരുന്നു രണ്ടാമത്തെ ബഹിരാകാശ യാത്ര. രണ്ടുതവണകളിലായി 322 ദിവസം ബഹിരാകാശത്ത് കഴിഞ്ഞു. 50 മണിക്കൂറും 40 മിനിറ്റും സ്പേസ് വോക് നടത്തി. വിൽമോർ ആകട്ടെ, രണ്ട് ദൗത്യങ്ങളിലായി 178 ദിവസം ബഹിരാകാശത്ത് കഴിഞ്ഞതിന്റെ അനുഭവ സമ്പത്തുമായാണ് സ്റ്റാർ ലൈനർ ദൗത്യത്തിന്റെ ഭാഗമായത്.
വിക്ഷേപണത്തിന് മുമ്പ് തന്നെ സ്റ്റാർലൈനർ പേടകത്തിൽ നേരിയ ഹീലിയം ചോർച്ച കണ്ടെത്തിയിരുന്നു. പേടകത്തിന്റെ ചലനം നിയന്ത്രിക്കുന്ന ത്രസ്റ്ററുകളുടെ ഇന്ധന മർദം നിയന്ത്രിക്കാനാണ് ഹീലിയം ഉപയോഗിക്കുന്നത്. ചോർച്ച സാരമാക്കാനില്ലെന്ന എഞ്ചിനീയർമാരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു വിക്ഷേപണം. പക്ഷേ, ദൗത്യം പുരോഗമിക്കുന്നതിനിടെ പ്രശ്നം സങ്കീർണമായി. നാല് പുതിയഹീലിയം ചോർച്ച കൂടി കണ്ടെത്തി. മാത്രമല്ല, 28 ത്രസ്റ്ററുകളിൽ അഞ്ചെണ്ണം പ്രവർത്തന രഹിതമാവുകയും ചെയ്തു. ഇതോടെ എട്ട് ദിവസത്തേക്ക് നിശ്ചയിച്ച ദൗത്യം നീളാൻ തുടങ്ങി.
കേടായ അഞ്ച് ത്രസ്റ്ററുകളിൽ നാലെണ്ണം പ്രവർത്തിപ്പിക്കാൻ കഴിഞ്ഞത് ദൗത്യസംഘത്തിന് ആശ്വാസമായി. ജൂൺ 26ന് പേടകം ബഹിരാകാശ യാത്രികരെയും കൊണ്ട് തിരിച്ചെത്തുമെന്ന് നാസ അറിയിച്ചു. പക്ഷേ, കൽപ്പന ചൗള ഉൾപ്പെടെയുള്ളവരുടെ ജീവനെടുത്ത കൊളംബിയ ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾ മായാതെ നിൽക്കുമ്പോൾ എങ്ങനെ റിസ്ക് എടുക്കും. ഒടുവിൽ അത് വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് സുനിത വില്യംസിനെയും വിൽമോറിനെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരാൻ വിട്ട് സ്റ്റാർലൈനർ പേടകം ആളില്ലാതെ ഭൂമിയേക്ക് മടങ്ങിയത്.
സെപ്റ്റംബർ ആറിന് പേടകം സുരക്ഷിതമായി ലാൻഡ് ചെയ്തു. ഇവിടെക്കാണ് സ്പേസ് എക്സിന്റെ ഡ്രാഗൺ വരുന്നത്. ഡ്രാഗനിൽ മറ്റ് രണ്ടുപേരെ കൂടി ഉൾപ്പെടുത്തി അവരെ സ്പേസിൽ എത്തിച്ച സുനിത വില്യംസിനെയും ബിജുവിനെയും തിരിച്ചെത്തിക്കാനായി പദ്ധതി മാറ്റി. എന്നാൽ അപ്പോഴേക്കും ഇത് രാഷ്ട്രീയതലത്തിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു, അമേരിക്കയിൽ അന്ന് തെരഞ്ഞെടുപ്പ് കാലമായിരുന്നു.
ജോബൈടനാണു ഇവരുടെ മടക്കയാത്ര വൈകിപ്പിക്കുന്നത് എന്ന രീതിയിൽ ട്രംപ് തുറപ്പു ചീട്ടെറിഞ്ഞു . ഇതിന്റെ പശ്ചാത്തലത്തിൽ തന്നെ പ്രസിഡണ്ട് ആയതിനുശേഷം ഒരു നിമിഷമെങ്കിലും ഒരു നിമിഷം നേരത്തെ വരെ ഭൂമിയിലേക്ക് തിരികെ എത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഒറ്റ സുഹൃത്തായ മസ്കിനോട് സഹായം ആവശ്യപ്പെട്ടു.ഈ ആവശ്യമാണ് ക്രൂ 10 ദൗത്യത്തിലേക്ക് എത്തിനിൽക്കുന്നത്. ഇത് പത്താമത്തെ ക്രൂ റൊട്ടേഷൻ ആണ്.
ദൗത്യം 2025 മാർച്ച് 14ന് വൈകുന്നേരം 7:48 ന് ഫ്ലോറിഡയുടെ നാസയുടെ കനടി സ്പേസ് സെന്ററിലെ ലോഞ്ച് കോൺബ്ലേക് 39 ആ യിൽ നിന്ന് ഫാൽക്കൺ നയൻ റോക്കറ്റിന്റെ സഹായത്തോടെ വിക്ഷേപിച്ചു.
നാസ ബഹിരാകാശയാത്രികരായ ആനി മക്ക്ലെയിൻ, നിക്കോൾ അയേഴ്സ്, ജാക്സ ബഹിരാകാശയാത്രിക തകുയ ഒനിഷി, റോസ് കോസ് മോസ് ബഹിരാകാശയാത്രികൻ കിറിൽ പെസ്കോവ് എന്നിവരാണ് ക്രൂ10 ദൗത്യത്തിൽ ഉള്ളത് . ഞായറാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ അവരെത്തി . സ്പേസ് എക്സ് ഡ്രാഗൺ ബഹിരാകാശ പേടകം പുലർച്ചെ ETD 12:04 ന് പരിക്രമണ സമുച്ചയത്തിൽ ഡോക്ക് ചെയ്തു,
ഫാൽക്കൺ നയൻ റോക്കറ്റ് ഡ്രാഗൺ പേടകത്തെ മണിക്കൂറിൽ ഏതാണ്ട് 17500 മയിൽ വേഗത്തിൽ ബഹിരാകാശത്തിൽ എത്തിച്ചു. ഏകദേശം 28 മണിക്കൂറിനു ശേഷമാണ് പേടകം I S Sൽ എത്തുന്നത്. അതേസമയം സ്റ്റേഷൻ അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിൽ ഏകദേശം 260 സ്റ്റാച്യുട്ട് മൈൽ ആയിരുന്നു.
28 മണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷം ക്രൂ-10 ക്രൂ-9 നെ കണ്ടുമുട്ടി.ഞായറാഴ്ച പുലർച്ചെ ETD 12:35 ന് ഹാച്ച് തുറന്നതിനുശേഷം, ദീർഘകാല ബഹിരാകാശ ഗവേഷണ ദൗത്യത്തിന് തുടക്കം കുറിച്ച സ്പേസ് എക്സ് ക്രൂ-10 അംഗങ്ങൾ സ്റ്റേഷന്റെ എക്സ്പെഡിഷൻ 72 ക്രൂവിനൊപ്പം ചേർന്നു.
പുതുതായി എത്തിയ ബഹിരാകാശയാത്രികർ ഓരോരുത്തരായി ബഹിരാകാശത്തേക്ക് ഒഴുകിയെത്തിയപ്പോൾ ബുച്ച് വിൽമോർ ബഹിരാകാശ നിലയത്തിന്റെ ഹാച്ച് തുറന്ന് മണി മുഴക്കുന്നത് വീഡിയോയിൽ കാണാം, അവരെ ആലിംഗനങ്ങളും ഹസ്തദാനങ്ങളും നൽകി സ്വീകരിച്ചു. ഡോക്കിംഗിനിടെ തന്റെ സഹപ്രവർത്തകരുടെ ഫോട്ടോകൾ എടുക്കുമ്പോൾ സുനിത വില്യംസ് നിറഞ്ഞു പുഞ്ചിരിച്ചു.
ഇപ്പോൾ നിലവിൽ നിലയത്തിലുള്ളത് 11 പേരാണ്. അതായത് ക്രൂണ് നാലുപേർ ക്രൂട്ടണിന്റെ ഭാഗമായ നാല് പേർ പിന്നെ റഷ്യയുടെ നേരത്തെ പോയ മൂന്നുപേർ. ഇനി ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനം ക്രൂണൈനിയിൽ നിന്നും ക്രൂ ഏറ്റെടുക്കും. ശേഷം മെമ്പേഴ്സ് ഡ്രാഗൺ ക്യാപ്സൂന്റെ പ്രവർത്തനം ഇവർ പോകുന്നതിനു മുൻപ് വിലയിരുത്തും.
ഇനി തിരികെ പോരുന്നത് എങ്ങനെ അറിയാനയിരിക്കും നമ്മൾ പലർക്കും ഉള്ള ആകാംഷ .
ക്രൂട്ടൻ ഡ്രാഗൺ ഫ്രീഡത്തിന്റെ അൺടോക്കിങ് ആയിരിക്കും ആദ്യം നടക്കുക. പിന്നെ പതിയെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് എത്തുന്നു. അവിടെ നിന്നും അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് അവർ വീഴും.വെറുതെയങ്ങു വീഴുകയാണ് കാലാവസ്ഥ അനുകൂലമാണെങ്കിൽ പേടകം ബുധനാഴ്ചയ്ക്ക് മുൻപായി അറ്റ്ലാൻഡിക്സ് സമുദ്രത്തിൽ പാരച്ചൂട്ടിന്റെ സഹായത്തോടെ ഇറങ്ങും.
ഇനി അവശേഷിക്കുന്നത് സ്റ്റാർലൈനർ പരീക്ഷണം പരജയപ്പെട്ടോ എന്ന ചോദ്യം ,എന്നാൽ അങ്ങനെ തീർത്ത് പറയാൻ കഴിയില്ല. ഇതൊരു പരീക്ഷണ പറക്കലായിരുന്നു. പേടകം തിരിച്ചെത്തിക്കാനും കഴിഞ്ഞു. ബഹിരാകാശ യാത്രികരുടെ സുരക്ഷ മുൻനിർത്തി മാത്രമാണ് അവരെ തത്കാലം തിരിച്ചുകൊണ്ടുവരേണ്ടതില്ലെന്ന് തീരുമാനിച്ചത്. സ്റ്റാർലൈനറിന്റെ ഭാവി എന്താകുമെന്ന് കൂടുതൽ പഠനങ്ങൾക്ക് ശേഷമേ പറയാൻ കഴിയൂ.
ഇനി ഈ ഒൻപത് മാസക്കാലത്തെ ജീവിതം ഇങ്ങിനെയായിരുന്നു ഇവർക്ക് ഇരുവർക്കും എന്നെ അറിയണോ .എന്തായാലും സുനിത വില്യംസും ബുച്ച് വിൽമോറും സ്പേസ് സ്റ്റേഷനിൽ സുരക്ഷിതരായിരുന്നു . അവർ മറ്റ് ദൗത്യസംഘങ്ങൾക്കൊപ്പം ഗവേഷണങ്ങളിലും മറ്റും സജീവമായി.സെപ്റ്റംബർ 23ന് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷന്റെ കമാൻഡറായി സുനിത വില്യംസ് ചുമതലയേറ്റു. 2025 ഫെബ്രുവരി 21ന്, ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിതയെന്ന നേട്ടം സ്വന്തമാക്കിക്കൊണ്ട് സുനിത വില്യംസ് മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. ഒമ്പതു തവണയായി 62 മണിക്കൂറും ആറ് മിനിറ്റുമാണ് സുനിത വില്യംസ് ബഹിരാകാശത്ത് നടന്നത്.
മൂന്ന് ദാത്യങ്ങളിലൂടെ ബഹിരാകാശത്ത് അറുന്നൂറിലേറെ ദിവസങ്ങളും പിന്നിട്ടിരിക്കുകയാണ് സുനിത വില്യംസ് 59ാം വയസിൽ. ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ടാണ് സുനിത വില്യംസ് ഭൂമിയിൽ വീണ്ടും കാലുകുത്തുക. ഈ അതിജീവനം ബഹിരാകാശ രംഗത്ത് മാത്രമല്ല, ലോകമെമ്പാടുമുള്ള മനുഷ്യർക്ക് പ്രതിസന്ധികളെ തരണം ചെയ്യാനുള്ള പ്രചോദനമാകുമെന്ന് ഉറപ്പ്.
പക്ഷെ തിരിച്ചെത്തിയാലും ഇവരെ കാത്തിരിക്കുന്ന വെല്ലുവിളികള്‍ നിസാരമല്ല. ക്ഷീണിച്ച സുനിതയുടെ രൂപം തന്നെ പലതരത്തിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. ഭൂമിയില്‍ കാലുകുത്തിയെന്ന് ആലങ്കാരികമായി പറയുമ്പോള്‍ പോലും ഇവര്‍ക്കിനി സ്വന്തമായി നടക്കാന്‍ എത്രകാലമെടുക്കമെന്ന ആശങ്കയാണ് അതില്‍ പ്രധാനം. ദീര്‍ഘകാലത്തെ ആകാശവാസം ‘ബേബി ഫീറ്റ്’ എന്ന അവസ്ഥയിലേക്ക് നയിച്ചുണ്ടാകും. അതായത് കാല്പാദം കുഞ്ഞുങ്ങളുടേതിന് സമാനമായ രീതിയില്‍ മൃദുവായിട്ടുണ്ടാകും. അതിനാല്‍ തന്നെ ഭൂമിയിലെത്തിയാല്‍ നടക്കാന്‍ വല്ലാതെ ബുദ്ധിമുട്ടേണ്ടി വരും.
ബഹിരാകാശ നിലയത്തില്‍ തങ്ങുമ്പോഴുള്ള മറ്റൊരു വെല്ലുവിളി റേഡിയേഷന് സാധ്യതയാണ്. ഭൂമിയുടെ അന്തരീക്ഷവും കാന്തികവലയവും ഉയര്‍ന്നതോതിലുള്ള റേഡിയേഷനില്‍ നിന്ന് മനുഷ്യശരീരത്തെ സംരക്ഷിക്കുന്നുണ്ട്. എന്നാല്‍ അത്തരത്തിലൊരു സംരക്ഷണം ബഹിരാകാശകേന്ദ്രത്തിലുള്ളവര്ക്ക് ലഭിക്കുന്നില്ല. മൂന്നുതരത്തിലുള്ള റേഡിയേഷനാണ് ഇവരെ ബാധിക്കുകയെന്ന് നാസ പറയുന്നു. ഭൂമിയുടെ കാന്തികവലയത്തില്‍ തങ്ങിനില്ക്കുന്ന വസ്തുക്കള്‍, സൂര്യനില്‍ നിന്നുള്ള സോളാര്‍ മാഗ്നെറ്റിക് പാര്‍ട്ടിക്കിള്‍, ഗാലാക്ടിക് കോസ്മിക് റെയ്സ് എന്നിവയാണ് അവ.
ഭൂമിയില്‍ നടക്കുന്ന സമയത്ത് ഗുരുത്വാകര്‍ഷണവും ഘര്‍ഷണവും മൂലം നമ്മുടെ പാദം പ്രതിരോധം നേടിയിട്ടുണ്ടാകും. ഇത് ചര്‍മം കാഠിന്യമുള്ളതാക്കുകയും നടക്കുമ്പോഴുള്ള വേദന ഇല്ലാതാക്കുകയും ചെയ്യും. മാസങ്ങളോളം ബഹിരാകാശത്ത് തങ്ങിയതിനാല്‍ ഇവരുടെ കാലുകള്‍ കുഞ്ഞുങ്ങളുടേതിന് സമാനമായിക്കഴിഞ്ഞിരിക്കും. ചര്‍മം വീണ്ടും കട്ടിയുള്ളതാകുന്നത് വരെ ഇവര്‍ക്ക് നടത്തം അത്ര എളുപ്പമാകില്ല. ആഴ്ചകള്‍ മുതല്‍ മാസങ്ങള്‍ വരെ ഇതിന് സമയമെടുത്തേക്കാം.
മാർച്ച് 19-ന് മുമ്പ്, വിൽമോറും വില്യംസും ഫ്ലോറിഡ തീരത്ത് നിന്ന് പുറപ്പെടലിനും സമുദ്രത്തിൽ ഇറങ്ങുന്നതിനുമുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കും.ഈ ജോഡിക്കൊപ്പം, NASA ബഹിരാകാശയാത്രികൻ നിക്ക് ഹേഗും റഷ്യൻ ബഹിരാകാശയാത്രികൻ അലക്സാണ്ടർ ഗോർബുനോവും തിരിച്ചെത്തുന്ന ഡ്രാഗൺ കാപ്സ്യൂളിൽ ഉണ്ടാകും. പ്രതീക്ഷിച്ചപോലെ കാര്യങ്ങള്‍ നടക്കുകയാണെങ്കില്‍ മാര്‍ച്ച് 19ന് ഒന്പതുമാസക്കാലത്തെ ബഹിരാകാശവാസത്തിന് ശേഷം സുനിതയും വില്‍മോറും ഭൂമിയില്‍ കാലുകുത്തും.