സായ്പല്ലവിയെ കുറിച്ച് വിചിത്രമായൊരു വിമർശനം;കേട്ടാൽ കണ്ണ് തള്ളും!!!

സിനിമ നടി എന്ന സങ്കൽപം മാറ്റിമറിച്ചൊരു നടിയാണ് സായ്പല്ലവി .സിനിമ പ്രേമികള്‍ക്ക് ഏറെ സുപരിചിതയായ സായി പല്ലവിയിൽ ഹീറോയിൻ എന്ന തരത്തിലുള്ള ഒരു ആഢംബരവും പെരുമാറ്റവും കാണാൻ കഴിയില്ല.അഭിനയത്തികവുകൊണ്ട് സാക്ഷാല്‍ മണിരത്നത്തെപ്പോലും തന്റെ ഫാനാക്കി മാറ്റിയ താരം ഇന്ന് തെന്നിന്ത്യയില്‍ ഏറ്റവും തിരക്കുള്ള നായിക നടിയാണ്. പ്രേമത്തിലെ മലർ ടീച്ചറുടെ മുഖമാണ് സായ് പല്ലവിയെന്ന പേര് കേള്‍ക്കുമ്ബോള്‍ എല്ലാവരുടെയും മനസിലേക്ക് ആദ്യം ഓടി എത്തുക.
പത്ത് വർഷത്തെ സിനിമാ ജീവിതത്തിനിടെ ഇരുപതോളം സിനിമകള്‍ ചെയ്തുവെങ്കിലും ഒന്നില്‍ പോലും തന്റെ ശരീരം എക്സ്പോസ് ചെയ്ത് സായ് പല്ലവി പ്രത്യക്ഷപ്പെട്ടിട്ടില്ല.സിംപിള്‍ ആയി നടക്കാൻ ആണ് എപ്പോഴും താരം ഇഷ്ടപ്പെടുന്നത്. യഥാർത്ഥ ജീവിതത്തിലും നടി വളരെ സിംപിളും എളിമയുമുള്ള വ്യക്തിയാണെന്ന് പിന്നീട് സായ് പല്ലവിയുടെ അഭിമുഖങ്ങളും വീഡിയോകളും കൂടുതലായി പുറത്ത് വന്നപ്പോഴാണ് പ്രേക്ഷകർക്ക് മനസിലായത്. മാന്യമായ വസ്ത്രധാരണം അതാണ് സായ് പല്ലവിക്ക് ഇത്രയേറെ പ്രേക്ഷക പിന്തുണ ലഭിക്കാൻ മറ്റൊരു കാരണം.
എന്നാൽ അമ്മയെത്തല്ലിയാലും രണ്ടുണ്ട് പക്ഷം എന്ന പറയുന്നപോലെ ഈ നടിക്കെതിരെയും ഒരു വിമര്‍ശനം അങ്ങിനെ പൊങ്ങി വരുന്നുണ്ട് .കാര്യം അറിയുമ്പോൾ ചിലപ്പോൾ നിങ്ങളുടെ കണ്ണ് തള്ളും. വിമര്‍ശനം ഇങ്ങനെയാണ് അമ്മച്ചി മാരെ പോലെ വസ്ത്രം ധരിക്കാതെ , പ്രായം അനുസരിച്ചു നടന്നാല്‍ പോരെ എന്നാണ് ചിലരുടെ ആക്ഷേപം .
ഇന്ത്യയില്‍ എവിടെ പ്രത്യക്ഷപ്പെട്ടാലും അത് പൊതു ചടങ്ങാണെങ്കിലും സ്വകാര്യ ഫങ്ഷനുകളിലാണെങ്കിലും എത്തിനിക്ക് വെയറുകളും സാരികളുമാണ് സായ് പല്ലവി ധരിക്കാറുള്ളത്. വിദേശ രാജ്യങ്ങളിലേക്ക് പോകുമ്ബോള്‍ മാത്രമാണ് സ്ലീവ് ലെസ്സും മോഡേണ്‍ വസ്ത്ര രീതിയും നടി ഉപയോഗിക്കാറുള്ളത്.
കോടികളുടെ ഓഫർ വന്നട്ട് അതുപോലും നിരസിച്ച നടിയാണ് . ഇക്കാര്യങ്ങളെല്ലാം കൊണ്ട് തന്നെ തങ്ങളുടെ വീട്ടിലെ അംഗം എന്നപോലെയാണ് തെന്നിന്ത്യൻ സിനിമാ പ്രേമികള്‍ സായ് പല്ലവിയെ സ്നേഹിക്കുന്നത്.
നല്ലൊരു ഡാൻസറായിട്ട് കൂടി വസ്ത്രത്തില്‍ മാന്യത പാലിക്കാൻ നടി എപ്പോഴും ശ്രദ്ധിക്കാറുണ്ട്. പൊതുവെ തമിഴ് സിനിമകളിലെ ഡെപ്പാം കൂത്ത് ഗാനങ്ങളില്‍ നായികമാർ അഭിനയിക്കുമ്ബോള്‍ അല്പം ഗ്ലാമറസ് വേഷങ്ങള്‍ ധരിക്കാറുണ്ട്. എന്നാല്‍ അത്തരം ഗാനങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഗ്ലാമറസ് ആകാതെ തന്നെ തന്റെ നൃത്ത ചുവടുകള്‍ കൊണ്ട് ആരാധകരെ കൂട്ടാൻ സായ് പല്ലവിക്കായി. ഇന്നേവരെ സൗന്ദര്യ വർധക വസ്തുക്കളുടെ പരസ്യങ്ങളിലും നടി അഭിനയിച്ചിട്ടില്ല.
ഇത്രയൊക്കെ ക്ലീൻ ഇമേജുള്ള ഒരു നടിയെയാണ് അവരുടെ ഇഷ്ത്തിന് മാന്യമായി വസ്ത്രം ധരിച്ചു എന്ന കാരണത്താൽ വിമർശിക്കുന്നത് .കഷ്ടം എന്നല്ലാതെ എന്തു പറയാൻ .
എന്നാൽ ഇതിനിടെ സംവിധായകന് സന്ദീപ് റെഡ്ഡി വംഗ സായ്പല്ലവിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധേയമാണ്
അര്ജുന് റെഡ്ഡി’ സിനിമയില്‍ താന്‍ നായികയാക്കാന്‍ തീരുമാനിച്ചിരുന്നത് നടി സായ് പല്ലവിയെ ആയിരുന്നുവെന്ന് സംവിധായകന് സന്ദീപ് റെഡ്ഡി വംഗ പറയുന്നു .സായ് പല്ലവിയുടെ പുതിയ ചിത്രമായ ‘തണ്ടേലി’ന്റെ പ്രമോഷന് ചടങ്ങിന് എത്തിയപ്പോഴാണ് സന്ദീപ് റെഡ്ഡി ഇക്കാര്യം പറഞ്ഞത്. സ്ലീവ്ലെസ് പോലും ധരിക്കാത്ത പെണ്‍കുട്ടിയാണ് അവരുടെ കാര്യം മറന്നേക്ക് എന്നായിരുന്നു സായ് പല്ലവിയെ പരിഗണിച്ച തനിക്ക് ലഭിച്ച മറുപടി എന്നാണ് സന്ദീപ് പറയുന്നത്.
കേരളത്തില്‍ നിന്നുള്ള ഒരു കോര്‍ഡിനേറ്ററാണ് ഇങ്ങനെ പറഞ്ഞത്. ഈ സിനിമയിലെ റൊമാന്റിക് ഘടകം എന്താണെന്ന് അയാള്‍ ചോദിച്ചു. തെലുങ്ക് സിനിമയില്‍ പൊതുവെ കാണുന്നതിലും കൂടുതലാണെന്ന് ഞാന്‍ പറഞ്ഞു. ഇതോടെ അത് മറന്നേക്ക്, ആ പെണ്‍കുട്ടി സ്ലീവ്ലെസ് ഡ്രസ് പോലും ധരിക്കില്ലെന്ന് അയാള്‍ മറുപടി നല്കി. പൊതുവേ നായികമാര്‍ അവസരങ്ങള്‍ വരുന്നതിന് അനുസരിച്ച് മാറും. പക്ഷെ സായ് പല്ലവി മാറിയതേയില്ല. അത് മഹത്തരമാണ് എന്നാണ് സന്ദീപ് റെഡ്ഡി പറഞ്ഞത്.