ട്രംപിന്റെ ക്രൂരതയുടെ മറ്റൊരു മുഖം; ബലിയാടാകുന്നത് സാധാരണക്കാർ

യു എസിലേക്ക് കുടിയേറിയവരെ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കും എന്നതാണ് ട്രംപിന്റെ നയം. എന്നാല്‍, ചില രാജ്യങ്ങള്‍ ഈ അഭയാര്‍ഥികളെ ഏറ്റെടുക്കാന്‍ തയ്യാറാകാത്ത സാഹചര്യവും ഉണ്ട്.ഇങ്ങനെ നാടുകടത്തിലിനോട് സഹകരിക്കാത്ത സാഹചര്യം വരുമ്ബോള്‍ ഇവരെ കൊടും കുറ്റവാളികളെ പാര്‍പ്പിക്കുന്ന എല്‍ സാല്‍വഡോറിലെ ജയിലിലേക്ക് പാര്‍പ്പിക്കാനും നീക്കം നടക്കുന്നുണ്ട് .കുടിയേറ്റക്കാരെ മാറ്റുന്നതിലെ മനുഷ്യാവകാശ പ്രശ്നങ്ങളും പുറത്തുവന്നു വന്നു കഴിഞ്ഞു. ഇത് കൂടാതെ യു.എസില്‍നിന്ന് നാടുകടത്തുന്നവരെ തങ്ങളുടെ മെഗാ ജയിലില്‍ പാര്‍പ്പിക്കാമെന്ന് എല്‍ സാല്‍വഡോറും അറിയിച്ചു കഴിഞ്ഞു.
യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, എല്‍ സാല്‍വദോര്‍ പ്രസിഡന്റ് നയിബ് ബുക്കെലെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇതിനുള്ല കരാര്‍ പ്രഖ്യാപിച്ചത്. ജയില്‍ സംവിധാനത്തിന്റെ ഒരു ഭാഗം യു.എസിനായി നീക്കിവയ്ക്കാമെന്നാണ് ബുക്കെലെയുടെ വാഗ്ദാനം. ബുക്കെലെയോട് യു.എസ്. അഗാധമായ നന്ദിയുള്ളവരാണെന്നും ഒരു രാജ്യവും ഇതുപോലൊരു സൗഹൃദം വാഗ്ദാനം ചെയ്തിട്ടില്ലെന്നും റൂബിയോ പറഞ്ഞു.
അമേരിക്കയിലെ ഏറ്റവും കൊടും കുറ്റവാളികളായിട്ടുള്ള ആളുകളെ പാര്‍പ്പിക്കുന്നതിനായി നിര്‍മ്മിച്ചിട്ടുള്ള തടവറയാണ് എല്‍ സാല്‍വഡോര്‍. സെന്റര്‍ ഫോര്‍ ദി കോണ്ഫിന്മെന്റ് ഓഫ് ടെററിസം(C-ECOT) എന്നറിയപ്പെടുന്ന ടെക്കോളൂക്കയിലെ ഒരു വലിയ തടവറയില്‍ ഏകദേശം 40,000 തടവുകാരെ പാര്‍പ്പിക്കാന്‍ കഴിയും. ഈ തടവറയില്‍ ഇതുവരെ പ്രവേശിപ്പിക്കപ്പെട്ട ഒരു തടവുകാരനെയും മോചിപ്പിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
തങ്ങളുടെ ജയിലുകള്‍ അമേരിക്കയ്ക്കായി തുറന്നു കൊടുത്തു വരുമാനം നേടുകയാണ് എല്‍ സാല്‍വഡോര്‍ രാജ്യത്തിന്റെ ലക്ഷ്യം. എന്നാല്‍, ഈ ജയിലുകളേക്കാള്‍ ഭേദം മരണമാണെന്ന അനധികൃത കുടിയറ്റക്കാര്‍ പറഞ്ഞാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല. അത്രയ്ക്ക് ഭീകരമാണ് ഈ ജയിലുകളുടെ അവസ്ഥ. അതിക്രൂരന്മാരായാ ബലാത്സംഗ കുറ്റവാളികളും കൊലയാളികളും അടക്കമുള്ളവരാണ് എല്‍ സാല്‍വഡോറിലെ ജയിലില്‍ കഴിയുന്നത്.
ഒരു യുദ്ധമേഖലയ്ക്ക് പുറത്തുള്ള ലോകത്തെ ഏറ്റവും അശാന്തി നിറഞ്ഞ രാജ്യം. പത്തുവര്‍ഷം മുമ്പുവരെ ലാറ്റിനമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോര്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത് ഇങ്ങനെയാണ്. അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും കാര്യത്തില്‍, അക്കാലത്ത് സംഘര്‍ഷം നിലനിന്നിരുന്ന ഇറാഖും സിറിയയും അടക്കമുള്ളവയാണ് ആ രാജ്യവുമായി താരതമ്യം ചെയ്യപ്പെട്ടിരുന്നത്. ഗുണ്ടാസംഘങ്ങള്‍ അഴിഞ്ഞാടിയിരുന്ന എല്‍ സാല്‍വദോറില്‍ ദിവസവും കൊല്ലപ്പെടുന്നവരുടെ എണ്ണം അവിടുത്തെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ഉയര്‍ന്നതായിരുന്നു.
സ്ഥിതിഗതികള്‍ക്ക് മാറ്റംവന്നത് 2019-ല്‍ പ്രസിഡന്റ് പദവിയിലെത്തിയ നയീബ് ബുക്കലെ 2022-ല്‍ തുടങ്ങിയ ഏകാധിപത്യപരവും മനുഷ്യത്വരഹിതവും കിരാതവുമായ ഗുണ്ടാവിരുദ്ധ നീക്കങ്ങള്‍ ഫലംകണ്ട് തുടങ്ങിയതോടെയാണ്.ദിവസംനീണ്ട ഗുണ്ടാവിരുദ്ധ നീക്കത്തിനിടെ 65,000 പേര് അറസ്റ്റിലായതോടെ ഇതിനെതിരെ പ്രതിഷേധവുമായി രാജ്യത്തെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി.
അറസ്റ്റിലായവരുടെ എണ്ണം പിന്നീട് 72,000-വും 84,000-വുമായി ഉയര്‍ന്നു. നിരപരാധികളടക്കം അറസ്റ്റ് ചെയ്യപ്പെടുന്നുവെന്നും തടവിലാക്കുന്നവരെ ക്രൂരപീഡനങ്ങള്‍ക്ക് ഇരയാക്കുന്നുവെന്നും മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളൊന്നും ഗൗരവമായെടുക്കാന്‍ തയ്യാറാകാതിരുന്ന അവിടുത്തെ ഭരണകൂടം തടവുകാരുടെ കാലുകള്‍ ചങ്ങലയ്ക്ക് ബന്ധിച്ച് ഇടുങ്ങിയ സെല്ലുകളില്‍ അടച്ചിരിക്കുന്നതിന്റെ വീഡിയോ ദൃശ്യമടക്കം പുറത്തുവിട്ട് ഗുണ്ടാസംഘങ്ങളെ ഭയപ്പെടുത്തുകയും വിമര്‍ശകരുടെ വായടപ്പിക്കുകയും ചെയ്തു.
കൂടുതല്‍പേരെ ജയിലിലടയ്ക്കാന്‍ ഉത്തരവിട്ട ഭരണകൂടം അവര്‍ ഇനി ഒരുകാലത്തും പുറംലോകം കാണാന്‍ പോകുന്നില്ലെന്ന് പ്രഖ്യാപിച്ചു. നീതിന്യായ മന്ത്രി നടത്തിയ ഈ പ്രഖ്യാപനത്തിന് പിന്നാലെ ഒരു വര്‍ഷത്തിലധികം നീണ്ട ഗുണ്ടാവിരുദ്ധ നീക്കങ്ങള്‍ ഇനിയും തുടരുമെന്ന് പ്രസിഡന്റ് നയീബ് ബുക്കലെ വ്യക്തമാക്കി. ബുക്കലെയുടെ ഗുണ്ടാവിരുദ്ധ നീക്കങ്ങളുടെ വിജയത്തിന്റെ പ്രതീകമായി മാറിയ 40,000 പേരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള ജയിലാണ് മരുഭൂമിയിലെ നരകമെന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ഗ്വാണ്ടാനാമോ ബേ തടവറയ്ക്കുശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.
അമേരിക്കയില്‍നിന്ന് പണംവാങ്ങുംഎല് സാല്‍വദോറിലെ ഗുണ്ടാസംഘങ്ങളെ ഒതുക്കാന്‍ ലക്ഷ്യമിട്ട് നിര്‍മിച്ച ജയില്‍ അമേരിക്കയ്ക്ക് വാടകയ്ക്ക് കൊടുക്കാനൊരുങ്ങുന്നുവെന്ന പ്രഖ്യാപനത്തോടെയാണ് ടെററിസം കണ്‍ഫൈന്‍മെന്റ് സെന്റര്‍ എന്ന പടുകൂറ്റന്‍ ജയില്‍ വീണ്ടും ശ്രദ്ധാകേന്ദ്രമായി മാറിയത്. യു.എസ്സിലെ ക്രമിനലുകളെ പാര്‍പ്പിക്കുന്നതിന് എല്‍ സാല്‍വദോറില്‍ അടുത്തിടെ നിര്‍മിച്ച ജയിലില്‍ ഇടംനല്കുമെന്നും ഇതിന് അമേരിക്കയില്‍നിന്ന് പണം വാങ്ങുമെന്നാണ് ബുക്കലെയുടെ പുതിയ പ്രഖ്യാപനം.
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ജയില്‍ സംവിധാനം ഭാഗികമായി ഔട്ട്സോഴ്സ് ചെയ്യാന്‍ അമേരിക്കയ്ക്ക് അവസരമൊരുക്കുന്ന തരത്തിലുള്ള പ്രഖ്യാപനം ബുക്കലെ നടത്തിയത് .ബുക്കലെയോട് നന്ദി പറഞ്ഞ റൂബിയോ ഇതുവരെ ഒരു രാജ്യവും ഇത്തരത്തിലുള്ള ഒരു വാഗ്ദാനം മുന്നോട്ടുവച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാഗത്തുനിന്ന് അത്തരമൊരു നീക്കമുണ്ടായാല്‍ നീക്കം കോടതി കയറും എന്നകാര്യം ഉറപ്പാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആധുനിക കാലത്ത് ഒരുരാജ്യവും സ്വന്തം പൗരന്മാരെ ഒരു വിദേശരാജ്യത്തെ ജയിലില്‍ തടവിലിടുന്ന പതിവില്ലാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു വിലയിരുത്തല്‍. ക്രമിനലുകളടക്കം അമേരിക്ക നാടുകടത്തുന്ന ആരെയും സ്വീകരിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ലോകത്തെവിടെയും മുമ്പ് കേട്ടിട്ടില്ലാത്ത അസാധാരണ ‘കുടിയേറ്റ’ ഉടമ്പടിക്ക് നയീബ് ബുക്കലെ സമ്മതിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
ജയില്‍ വാടകയായി അമിതമായ തുക ഈടാക്കില്ലെന്നും എന്നാല്‍ പടുകൂറ്റന്‍ ജയിലിലെ അടിസ്ഥാന സൗകര്യങ്ങള്‍ നിലനിര്‍ത്താന്‍ ഇത്തരത്തിലുള്ള പദ്ധതികള്‍ അത്യാവശ്യമാണ് എന്നുമാണ് ബുക്കലെ അവകാശപ്പെടുന്നത്.2023-ലാണ് 63 ലക്ഷത്തിനടുത്ത് മാത്രം ജനസംഖ്യയുള്ള എല്‍ സാല്‍വദോറില്‍ ടെററിസം കണ്ഫെയിന്മെന്റ് സെന്റര്‍ (സിഇസിഒടി) എന്നപേരില്‍ 40,000 പേരെ പാര്‍പ്പിക്കാന്‍ കഴിയുന്ന ജയില്‍ നയീബ് ബുക്കലെ തുറക്കുന്നത്.
ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ജയില്‍ സമുച്ചയമായ തീഹാര്‍ ജയിലില്‍ പാര്‍പ്പിക്കാന്‍ കഴിയുന്നവരുടെ എണ്ണം 5200 (നിലവില്‍ 14,059 പേരെ പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍) ആണെന്നകാര്യം ഓര്‍ക്കണം. ജയിലിന്റെ വലിപ്പംകൊണ്ട് മാത്രമല്ല, തടവുകാരോടുള്ള സമീപനത്തിന്റെ പേരിലും വാര്‍ത്തകളില്‍ നിറഞ്ഞ ജയിലാണ് എല്‍സാല്‍വദോറിലെ സിഇസിഒടി. ജയിലില്‍ പാര്‍പ്പിക്കാന്‍ കഴിയുന്നവരുടെ നാലിലൊന്ന്, അതായത് 12,000 പേര് മാത്രമാണ് നിലവിലുള്ളത് എന്നാണ് അധികൃതര്‍ പറയുന്നത്.
തടവുകാരെ സന്ദര്‍ശിക്കാന്‍ ആരെയും അനുവദിക്കില്ല. ശിക്ഷ കഴിഞ്ഞ് ഇറങ്ങുന്നതോടെ അവരെ ജീവിക്കാന്‍ പ്രാപ്തമാക്കുന്ന തരത്തിലുള്ള തൊഴില്‍ പരിശീലനം പോലെയുള്ള നടപടികളൊന്നുമില്ല. ജയിലില്‍ അടയ്ക്കപ്പെട്ടവര്‍ ഇനി ഒരുകാലത്തും പുറത്തിറങ്ങാന്‍ പോകുന്നില്ല എന്ന സര്‍ക്കാര്‍ നിലപാടാകാം ഇതിനുപിന്നില്‍. കോടതിയില്‍ ഹാജരാക്കുന്നതിനും ദിവസവും അരമണിക്കൂര്‍ വ്യായാമത്തിനും മാത്രമാണ് തടവുകാരെ സെല്ലില്‍നിന്ന് പുറത്തിറക്കാറുള്ളത്.
ഭൂരിഭാഗം പേരെയും നിയമനടപടികള്‍ പൂര്‍ത്തിയാക്കാതെയാണ് ജയിലില്‍ അടച്ചിട്ടുള്ളതെന്നും നിരവധിപേര്‍ ഇരുമ്പഴിക്കുള്ളില്‍ മരിച്ചവീഴുന്നുവെന്നും തടവുകാരുടെ പുനരധിവാസത്തിന് നടപടികളൊന്നും ഇല്ലാത്തത് ദൗര്‍ഭാഗ്യകരമാണെന്നും മനുഷ്യാവകാശ സംഘടനകളടക്കം ആരോപിക്കുമ്പോഴും അതൊന്നും കാര്യമാക്കാതെ മനുഷ്യത്വരഹിതമായ ഗുണ്ടാവിരുദ്ധ നടപടികളുമായി മുന്നോട്ടുപോകുകയാണ് ഭരണകൂടം.അതിനിടെ, ലോകത്തെ ഏറ്റവും അപകടകരമായ രാജ്യമെന്ന് വിശേഷിപ്പിക്കപ്പെട്ട നിലയില്‍നിന്ന് മധ്യ അമേരിക്കയിലെ ഏറ്റവും സുരക്ഷിതമായ രാജ്യമെന്ന നിലയിലേക്ക് എല്‍ സാല്‍വദോറിന് മാറാന്‍ കഴിഞ്ഞുവെന്ന് നയീബ് ബുക്കലെ ട്വീറ്റ് ചെയ്തു. ‘ എങ്ങനയാണ് ഇത് സാധ്യമായത് ?. ക്രമിനലുകളെ മുഴുവന്‍ ജയിലില്‍ അടച്ചതിലൂടെയാണ്.
40,000 കൊടും കുറ്റവാളികളെ പാര്‍പ്പിച്ചിരിക്കുന്ന എല്‍ സാല്‍വഡോര്‍ തടവറയിലെ അന്തരീക്ഷത്തെ കുറിച് ഡേവിഡ് ജോണ്‍ എന്ന പ്രമുഖ മാധ്യമപ്രവര്ത്തകന് തയ്യാറാക്കിയ റിപ്പോര്‍ട്ട് ഏവരെയും ഞെട്ടിക്കുന്നതാണ്. പുറത്തുവിട്ട ചില ചിത്രങ്ങള്‍ അടക്കം തടവറയുടെ ഭയാനകത വെളിപ്പെടുത്തുന്നതാണ്. ചിത്രങ്ങളില്‍ തടവുകാരുടെ ശരീരത്തില്‍ പച്ച കുത്തിയിരിക്കുന്നതും തല മൊട്ടയടിച്ചിരിക്കുന്നതും തലകുനിച്ച് കൈവിലങ്ങിട്ട് കൈകള്‍ പിന്നിലേക്ക് ആക്കി നില്ക്കുന്ന തടവുകാരുടെ ചിത്രങ്ങളുമൊക്കെയാണ് ഇതിൽ
പുറത്തുവന്ന മറ്റൊരു ചിത്രത്തില്‍ അര്‍ദ്ധനഗ്നരായ തടവുകാര്‍ കനത്ത ആയുധധാരികളായ കാവല്ക്കാരുടെ നിരീക്ഷണത്തിന് കീഴില്‍ നിരനിരയായി നില്‍ക്കുന്നത് കാണാം. സുരക്ഷാ ജീവനക്കാര്‍ തടവുകാരുടെ തല ബലമായി കുനിച്ചു പിടിച്ചിരിക്കുന്നതും ചിത്രങ്ങളില്‍ കാണാം. മറ്റൊരു ചിത്രം തലയില്‍ കൈകള്‍ വച്ച് മുറിക്കുള്ളിലെ തറയില്‍ തടവുകാര്‍ ഇരിക്കുന്നതും സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരുടെ എണ്ണം എടുക്കുന്നതും ആണ്. ഉദ്യോഗസ്ഥരെ തിരിച്ചറിയാതിരിക്കാന്‍ വേണ്ടി മാസ്ക്ക ധരിച്ചാണ് ഇവര്‍ നിലകള്ളുന്നത്.
തടവുപുള്ളികള്‍ പരസ്പരം സംഘട്ടനമുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇവര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള പാത്രവും മറ്റ് ഒരുതരത്തിലുള്ള ഉപകരണങ്ങളും ജയിലിനുള്ളില്‍ അനുവദിക്കാറില്ലെന്ന് പോലും റിപ്പോര്‍ട്ടുണ്ട്. തടവുകാര്‍ക്ക് അവരുടെ സെല്ലുകള്‍ക്ക് പുറത്ത് ഒരു ദിവസം 30 മിനിറ്റ് മാത്രമേ ചെലവഴിക്കാന്‍ അനുവാദമുള്ളൂ.
ഇത്രയധികം പേരെ ജയിലില്‍ അടയ്ക്കാന്‍ എങ്ങനെ സാധിക്കും, അതിനുവേണ്ട സ്ഥലം ജയിലുകളില്‍ ഉണ്ടോ എന്ന് ചോദ്യം ഉയര്‍ന്നിരുന്നു.
എന്നാൽ മുഴുവന്‍ ക്രമിനലുകളെയും പാര്‍പ്പിക്കാന്‍ ശേഷിയുള്ള തടവറകള്‍ ഇവിടെയുണ്ട് എന്നാണ് ബുക്കലെ അവകാശപ്പെടുന്നത് . അതിനിടെ, ഗുണ്ടാസംഘങ്ങളെ ഭയപ്പെടാതെ ജീവിക്കാം എന്ന സാഹചര്യം രാജ്യത്തുണ്ടായതോടെ ബുക്കലെയുടെ ഭരണത്തിനും സുരക്ഷാ സേനയ്ക്കും എല്‍ സാല്‍വദോറില്‍ വന്‍ സ്വീകാര്യത ലഭിച്ചു.
എട്ട് വലിയ ബ്ലോക്കുകളിലെ ഓരോ സെല്ലിലും 65 മുതല്‍ 70 വരെ തടവുകാരെയാണ് എല്‍ സാല്‍വദോറിലെ അതിവിശാലമായ ജയിലിനുള്ളില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഓരോ സെല്ലിനും മുകളിലൂടെയുള്ള വാക്ക്വേയിലൂടെ നടന്ന് തോക്കേന്തിയ ഗാര്‍ഡുമാര്‍ ഓരോ തടവുകാരെയും മുഴുവന്‍ സമയവും നിരീക്ഷിച്ചുകൊണ്ടിരിക്കും. ജയിലിലെ ലൈറ്റുകള്‍ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മുഴുവന്‍സമയവും തെളിയിക്കും. വായുസഞ്ചാരം ലഭിക്കാത്ത തരത്തില്‍ നിര്‍മിച്ചിട്ടുള്ള സെല്ലുകളില്‍ പകല്‍സമയത്ത് 35 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലാണ് തടവുകാര്‍ കഴിയുന്നതെന്ന് ജയില്‍ സന്ദര്‍ശിച്ച ബിബിസി സംഘം റിപ്പോര്‍ട്ടു ചെയ്തിരുന്നു.
നാല് നിലകളിലായി ലോഹംകൊണ്ട് നിര്‍മിച്ച കിടക്കകളാണ് തടവുകാര്‍ക്ക് വേണ്ടിയുള്ളത്. ഇവയ്ക്ക് പുറമെ രണ്ട് സിങ്കുകളും രണ്ട് ടോയ്ലറ്റുകളും ഓരോ സെല്ലുകളിലുമുണ്ട്. ഓരോ ദിവസവും ജയിലിന് മധ്യത്തിലുള്ള സ്ഥലത്ത് അര മണിക്കൂര്‍ വ്യായാമത്തിന് സൗകര്യമൊരുക്കും. തടവുകാരുടെ ശരീരഭാരം വല്ലാതെ വര്‍ധിക്കാതിരിക്കുന്നതിന് വേണ്ടിയാണിത്. ഈ അരമണിക്കൂര്‍ ഒഴികെയുള്ള മുഴുന്‍ സമയവും ഒന്നും ചെയ്യാനില്ലാതെ തള്ളിനീക്കുകയാണ് തടവുകാര്‍ ചെയ്യാറുള്ളത്.
ജയിലില്‍ ഡൈനിങ് ഹാളും വിശ്രമമുറികളും ജിമ്മും വിരസത അകറ്റുന്നതിനുള്ള വിനോദങ്ങള്‍ക്കുള്ള സൗകര്യങ്ങളുമുണ്ട്. എന്നാല്‍ ഇതൊന്നും തടവുകാര്‍ക്ക് വേണ്ടിയല്ല, ഗാര്ഡുമാര്ക്കുവേണ്ടി മാത്രമുള്ളതാണ്.ജനവാസ മേഖലകളില്‍നിന്ന് വളരെ അകലെ 57 ഏക്കര്‍ പ്രദേശത്താണ് ജയില്‍ സ്ഥിതിചെയ്യുന്നത്. ജയിലിനുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിനും കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനുമായി 115 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ ചെലവഴിച്ചുവെന്നാണ് എല്‍ സാല്‍വദോര്‍ പ്രസിഡന്റ് നയീബ് ബുക്കലെതന്നെ വെളിപ്പെടുത്തിയിട്ടുള്ളത്.
അതിനിടെ, എല്‍ സാല്‍വദോര്‍ ഭരണകൂടം അവകാശപ്പെടുന്നതിനെക്കാള്‍ വളരെയധികം പേരെ ഈ ജയിലില്‍ കുത്തിനിറച്ചിട്ടുണ്ടെന്നും അതിനാല്‍ തടവുകാര്‍ക്ക് നിന്നുതിരിയാനുള്ള സ്ഥലംപോലും സെല്ലുകള്‍ക്കുള്ളില്‍ ഇല്ലെന്നും ഇന്റര്‍അമേരിക്കന്‍ കമ്മീഷന് ഓണ്‍ ഹ്യൂമന്‍ റൈറ്റ്സ് 2024 സെപ്റ്റംബറില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. രാജ്യാന്തര നിയമങ്ങളുടെ കടുത്ത ലംഘനമാണ് അരങ്ങേറുന്നതെന്നും സെല്ലുകളില്‍ പാര്‍പ്പിച്ചിരിക്കുന്നവരുടെ എണ്ണം 113 ശതമാനം അധികമാണെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു.
ക്രമിനലുകള്‍ക്ക് ഒരുതരത്തിലും രക്ഷപ്പെടാന്‍ കഴിയാത്ത തരത്തില്‍ പഴുതടച്ച സുരക്ഷ ഉറപ്പാക്കി നിര്‍മിച്ച ജയില്‍ എന്നാണ് ബുക്കലെ ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍, രാജ്യാന്തര തലത്തില്‍ത്തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ള തടവുകാര്‍ക്കുള്ള അവകാശങ്ങളെല്ലാം ഹനിക്കുന്ന മനുഷ്യാവകാശങ്ങളുടെ തമോഗര്‍ത്തം എന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശകര്‍ ജയിലിനെ വിശേഷിപ്പിക്കുന്നത്.
സെപ്റ്റംബര്‍ 11-ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് പിന്നാലെ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ ബുഷ് ഭീകരവാദത്തിനെതിരെ ആഗോളയുദ്ധം പ്രഖ്യാപിക്കുകയും അഫ്ഗാനിസ്ഥാനില്നിന്നടക്കം പിടികൂടിയ അല്‍ ഖ്വെയ്ദ അംഗങ്ങളെയും താലിബാനികളെയും ക്യൂബന്‍ തീരത്തുള്ള ഗ്വാണ്ടനാമോ ബേ നാവികസേനാ താവളത്തോട് ചേര്‍ന്നുള്ള തടവറയില്‍ അടയ്ക്കുകയും ചെയ്തിരുന്നു. അമേരിക്കയ്ക്ക് പുറത്തുള്ള ഗ്വാണ്ടനാമോ ജയിലിലടച്ചാല്‍ തടവുകാര്‍ക്കുള്ള നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കാനും തടവിലാക്കിയ നടപടി നിയമപരമായി ചോദ്യംചെയ്യാനുള്ള അവസരം ഇല്ലാതാക്കാനും കഴിയും എന്നതായിരുന്നു ഈ തീരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെട്ടത്.
ഇസ്താംബുള്‍ ആസ്ഥാനമായുള്ള സിലിവ്രി പെനിറ്റന്‍ഷ്യറിയാണ് നിലവിലെ ഏറ്റവും വലിയ ജയിലെന്ന ഖ്യാതി നേടിയിരുന്നത്. എന്നാല്‍, എല്‍ സാല്‍വഡോര്‍ ടെററിസം കണ്‍ഫൈന്‍മെന്റ് സെന്ററിന്റെ ഉദ്ഘാടനത്തോടെ ആ പദവി പുതിയ ജയില്‍ നേടി. ഇതാടെ രാജ്യത്തിന്റെ തടവ് ശേഷി ഇരട്ടിയായി. ഈ കുപ്രസിദ്ധ ജയിലിലേക്കാണ് ട്രംപ് അനധികൃത കുടിയേറ്റക്കാരെ അയക്കാന്‍ ഒരുങ്ങുന്നത്. ഇത് വലിയ മനുഷ്യാവകാശ വിഷയമായി ഉയര്‍ന്നു വരാനുള്ള സാധ്യതകള്‍ ഏറെയാണ്