അർബെല്‍ യെഹൂദിനെ ഇനിയും മോചിപ്പിച്ചില്ല ,ഹമാസ് വെടിനിർത്തല്‍ വ്യവസ്ഥകള്‍ ലംഘിച്ചു???
ഹമാസ് വെടിനിർത്തല്‍ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ഇസ്രയേല്‍. ഹമാസ് ബന്ദിയാക്കിയ ഇസ്രയേലി സിവിലിയൻ അർബെല്‍ യെഹൂദിനെ ഇനിയും മോചിപ്പിക്കാത്തത് ആണ് ഇസ്രയേലിനെ പ്രകോപിപ്പിച്ചത്.ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തി.
ഇന്നലെ ഹമാസ് നാലു ബന്ദികളെ മോചിപ്പിച്ചെങ്കിലും അക്കൂട്ടത്തില്‍ അർബെല്‍ യഹൂദ് ഉണ്ടായിരുന്നില്ല. ഇതോടെ വീണ്ടും കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ് ഇസ്രയേല്‍. അർബെല്‍ യഹൂദിനെ മോചിപ്പിക്കാതെ പലസ്തീനികളെ മടങ്ങാൻ അനുവദിക്കില്ല എന്നാണ് ഇസ്രയേല്‍ പറയുന്നത്.
ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അര്‍ബെല്‍ യെഹൂദിയെ കൂടി മോചിപ്പിക്കാതെ പലസ്തീനികളെ വടക്കന്‍ ഗാസയിലേക്ക് തിരികെ പോകാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കുടിയിറക്കപ്പെട്ട ആയിരക്കണക്കിന് പലസ്തീനികള്‍ ഗാസ മുനമ്ബിന്റെ വടക്ക് ഭാഗത്തുള്ള അവരുടെ വീടുകളിലേക്ക് മടങ്ങുന്നത് ഇസ്രയേല്‍ സൈന്യം അതിർത്തിയില്‍ തടഞ്ഞിരിക്കുകയാണ്.
നെതന്യാഹുവിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ഹമാസും രംഗത്തെത്തി. വെടിനിർത്തല്‍ കരാർ ലംഘിച്ചിട്ടില്ലെന്നും നെതന്യാഹുവും ഇസ്രയേലും അനാവശ്യ പ്രകോപനം സൃഷ്ടിക്കുകയയാണെന്നുമാണ് ഹമാസ് പറയുന്നത്. അർബല്‍ യഹൂദ് ജീവിച്ചിരിപ്പുണ്ടെന്നും അടുത്ത ശനിയാഴ്ച മോചിപ്പിക്കുമെന്നും ഹമാസ് വ്യക്തമാക്കി.
ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ പരീക്ഷിക്കുന്ന പ്രതിസന്ധിയുടെ കേന്ദ്രത്തിലെ ബന്ദിയായ ഇസ്രായേൽ വനിതയാണ് അർബെൽ യെഹൂദ്. 2023 ഒക്ടോബർ 7-ന് ഹമാസിൻ്റെ നേതൃത്വത്തിലുള്ള ആക്രമണത്തിനിടെ, തെക്കൻ ഇസ്രായേലിലെ പലസ്തീൻ എൻക്ലേവിൻ്റെ അതിർത്തിക്കടുത്തുള്ള ഒരു ഗ്രാമമായ നിർ ഓസിലെ അവളുടെ വീട്ടിൽ നിന്ന് അവളെ പിടികൂടി.അന്നത്തെ ആക്രമണത്തില്‍ അർബെല്‍ യെഹൂദിയുടെ സഹോദരൻ ഡോലെവ് കൊല്ലപ്പെട്ടിരുന്നു.
അർബെല്‍ യെഹൂദിയുടെ പങ്കാളിയെയും മറ്റ് നിരവധി ബന്ധുക്കളെയും തട്ടിക്കൊണ്ടുപോയെങ്കിലും ഇവരില്‍ പലരേയും പിന്നീട് വിട്ടയച്ചിരുന്നു. ഗാസ വെടിനിർത്തല്‍ കരാറിന്റെ ആദ്യ ഘട്ടത്തില്‍ മോചിപ്പിക്കാൻ തീരുമാനിച്ച 33 പേരടങ്ങുന്ന പ്രാരംഭ സംഘത്തിലെ ഏഴ് സ്ത്രീകളില്‍ ഒരാളാണ് യെഹൂദ്. സിവിലിയൻ ഷിരി സില്ബർമാൻ ബിബാസ്, സൈനികരായ ബർഗർ, ലിറി അല്‍ബഗ്, കരീന അരിയേവ്, ഡാനിയേല ഗില്‍ബോവ, നാമ ലെവി എന്നിവരാണ് ആദ്യ ഘട്ടത്തില്‍ മോചിപ്പിക്കേണ്ട 7 സ്ത്രീകള്‍.
ഇതില്‍ കരീന അരിയേവ്, ഡാനിയേല ഗില്‍ബോവ, നാമ ലെവി, ലിറി ആല്‍ബഗ് എന്നി വനിതാ സൈനികരെ ഇന്നലെ മോചിപ്പിച്ചിരുന്നു.വെടിനിർത്തൽ കരാർ വ്യവസ്ഥകൾ പ്രകാരം, ജനുവരി 19 നും ശനിയാഴ്ചയും വിട്ടയച്ച ബന്ദികളുടെ ആദ്യ രണ്ട് ഗ്രൂപ്പുകളിൽ അർബെൽ യെഹൂദും ഉൾപ്പെടേണ്ടതായിരുന്നുവെന്ന് ഇസ്രായേൽ അധികാരികൾ പറയുന്നു.അർബെല്‍ യെഹൂദിനെ ഇനിയും മോചിപ്പിക്കാത്തത് ആണ് ഇസ്രയേലിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.