മലയാളി പെൺകൊടികൾക്ക് വരനായും ബംഗാളികൾ

സംസ്ഥാനത്തെ മിക്കവാറും എല്ലാ തൊഴില്‍ മേഖലകളിലും നിറ സാന്നിധ്യമാണ് അന്യസംസ്ഥാന തൊഴിലാളികള്‍ കഴിഞ്ഞു. ദേശം ഏതായാലും മലയാളികൾ ബംഗാളികളെന്ന് പൊതുവെ വിളിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളികളെ വിളിക്കാറുള്ളത്. ബംഗാളികളില്ലാതെ വ്യവസായങ്ങളൊന്നും കേരളത്തില്‍ മുന്നോട്ട് പോകില്ലെന്ന സാഹചര്യമാണ് നിലവിലുള്ളത്. മലയാളികളുടെ സഹായികളായി കേരളത്തിലേക്ക് എത്തിയ ബംഗാളികൾ കഠിനാധ്വാനത്തിലൂടെ മലയാളികളുടെ തൊഴിൽ മേഖലയുടെ നേടും തൂൺ ആയി മാറിയിരിക്കുകയാണ്
എന്നാൽ മലയാളി പെൺകുട്ടികൾക്ക് നല്ലപാതിയാകുന്നതിലും ബംഗാളികൾ ചുവടുറപ്പിക്കുകയാണ് ഇപ്പോൾ .ജോലി തേടി കേരളത്തിലെത്തിയ അന്യസംസ്ഥാന തൊഴിലാളികളില്‍ പലരും ഇവിടെ നിന്നും വിവാഹം കഴിച്ചിട്ടുണ്ട്. ചിലരാകട്ടെ ഇവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. ലൈഫ് മിഷൻ പദ്ധതിയിൽ വരെ ഇപ്പോള്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ഗുണഭോക്തക്കളാണ്.
സംസ്ഥാനത്ത് 72 അന്യസംസ്ഥാനത്തൊഴിലാളികള്‍ മലയാളി യുവതികളെ വിവാഹം ചെയ്തിട്ടുണ്ടെന്നാണ് സിപിഐയുടെ ട്രേഡ് യൂണിയനായ എഐടിയുസിയുടെ കണക്ക്. എഐടിയുസി നേതൃത്വം നല്കുന്ന നാഷനല്‍ മൈഗ്രന്റ് വർക്കേഴ്സ് യൂണിയന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ മേഖലകളില്‍ പ്രവർത്തിക്കുന്നവരാണ് ഈ 72 പേരും. വിവാഹാലോചനയുമായി മലയാളി യുവതികളുടെ വീടുകളിലെത്തി നേരിട്ടു ചോദിച്ചും ബ്രോക്കർമാർ വഴിയുമാണ് വിവാഹം നടത്തിയത്. ആലോചനയുമായെത്തുന്ന മറുനാട്ടുകാരായ യുവാക്കളെ കുറിച്ച് പെണ്മക്കളുടെ മാതാപിതാക്കള്‍ അന്വേഷണം നടത്തിയ ശേഷമാണ് വിവാഹം നടത്തിയതെന്നും യൂണിയൻ പറയുന്നുണ്ട്.
എറണാകുളം, വയനാട്, ഇടുക്കി, കോട്ടയം, തിരുവനന്തപുരം, കൊല്ലം, തൃശൂർ ജില്ലകളിലാണ് വിവാഹങ്ങള്‍ നടന്നത്. വിവാഹം കഴിഞ്ഞവരില്‍ ഏറിയ പങ്കും പെരുമ്ബാവൂർ കേന്ദ്രീകരിച്ചാണ് കഴിയുന്നത്. റേഷൻ കാർഡും മറ്റ് രേഖകളെല്ലാം സ്വന്തമായുണ്ട്. കൂടാതെ നന്നായി മലയാളവും സംസാരിക്കും. സംസ്ഥാനത്ത് മൂവായിരത്തോളം അന്യസംസ്ഥാന തൊഴിലാളികള്‍ വോട്ടർ പട്ടികയിലും അംഗങ്ങളായെന്നു യൂണിയൻ പറയുന്നു.
24 വർഷം മുൻപു ഒഡിഷയില്‍ നിന്നു തൊഴില്‍ തേടിയെത്തിയ ഒരു വ്യക്തിയാണ് എറണാകുളം ജില്ലയില്‍ വാഴക്കുളം പഞ്ചായത്തില്‍ ലൈഫ് മിഷൻ ഭവന പദ്ധതി പട്ടികയില്‍ അംഗമായി ഭവന നിർമാണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തി വരുന്നത് .ഇത്തരക്കാർ ഒക്കെയുണ്ടെങ്കിലും കൊടും ക്രിമിനലുകളും ഒരു രേഖയും ഇല്ലാതെ കേരളത്തിൽ സസുഗം വാഴുന്നുണ്ട് എന്ന കാര്യവും ഓർക്കുന്നത് നല്ലതാണ് .