17,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ബോയിങ്
17,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി വിമാന നിർമാണ കമ്ബനിയായ ബോയിങ്. ഇതോടെ 777x ജെറ്റ് വിമാനം പുറത്തിറക്കുന്നത് ബോയിങ് വൈകിപ്പിക്കുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം ബോയിങ് സി.ഇ.ഒ കെല്ലി ഓർത്ബെർഗ് ജീവനക്കാർക്ക് അയച്ച കുറിപ്പില്‍ പിരിച്ചുവിടല്‍ ഉണ്ടാവുമെന്ന് അറിയിച്ചിട്ടുണ്ട്.
ബോയിങ്ങില്‍ തുടരുന്ന സമരവും വിമാനകമ്ബനിക്ക് പ്രതിസന്ധിയാവുന്നുണ്ടെന്ന് സി.ഇ.ഒ സമ്മതിച്ചിട്ടുണ്ട്. കമ്ബനിയുടെ സാമ്ബത്തികസ്ഥിതി മോശമാണെന്ന് വ്യക്തമാക്കിയ സി.ഇ.ഒ 737 മാക്സ്, 767, 777 വിമാനങ്ങളുടെ വിതരണം കമ്ബനി വൈകിപ്പിക്കുമെന്നും അറിയിച്ചു.
പുതിയ സാഹചര്യത്തില്‍ ആകെ ജീവനക്കാരുടെ 10 ശതമാനത്തെ ഒഴിവാക്കാൻ കമ്ബനി നിർബന്ധിതരായിക്കുകയാണ്. എക്സിക്യൂട്ടീവ്, മാനേജർമാർ, ജീവനക്കാർ എന്നിവരെ ഒഴിവാക്കാനാണ് കമ്ബനി ഒരുങ്ങുന്നതെന്നും ബോയിങ് സി.ഇ.ഒ വിശദീകരിച്ചു.
അതേസമയം, ജീവനക്കാരെ പിരിച്ചുവിടാൻ കമ്ബനി ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ ഓഹരി വിപണിയില്‍ ബോയിങ്ങിന്റെ ഓഹരി വിലയില്‍ ഇടിവുണ്ടായി. 1.7 ശതമാനത്തിന്റെ ഇടിവാണ് ഓഹരി വിലയില്‍ ഉണ്ടായത്.