ബോളിവുഡിന്റെ ഗ്രീക്ക് ദൈവം ഹൃത്വിക് റോഷൻ ലോക സുന്ദരന്മാരുടെ പട്ടികയില്‍

ലോകത്തെ ഏറ്റവും സുന്ദരന്മാരുടെ പട്ടികയില്‍ വീണ്ടും ഇടംനേടി ബോളിവുഡ് സൂപ്പർ താരം ഹൃത്വിക് റോഷൻ. ‘ബോളിവുഡിന്റെ ഗ്രീക്ക് ദൈവം’ എന്നാണ് താരം അറിയപ്പെടുന്നത്.ടെക്നോ സ്പോർട്ട്സ് നടത്തിയ സർവേയില്‍ അഞ്ചാം സ്ഥാനമാണ് ഹൃത്വിക് റോഷൻ നേടിയത്.
ലോക പ്രശസ്ത കെ -പോപ് ബാൻഡ് ആയ ബിടിഎസിലെ അംഗം കിം തേ യുംഗ് ആണ് ലോകത്തെ ഏറ്റവും സുന്ദരന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ബിടിഎസിലെ മുൻനിര ഗായകരില്‍ ഒരാളായ കിം തേ യുംഗ് ‘വി’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഗായകനുപുറമെ നടൻ കൂടിയായ വി നിലവില്‍ ദക്ഷിണ കൊറിയൻ സൈന്യത്തില്‍ സേവനമനുഷ്ടിക്കുകയാണ്.
ഹോളിവുഡ് താരങ്ങളായ ബ്രാഡ് പിറ്റ്, റോബര്‍ട്ട് പാറ്റിസൺ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. നോവ മില്‍സ് ആണ് നാലാം സ്ഥാനക്കാരൻ. കനേഡിയന്‍ മോഡലും നടനുമാണ് ഇദ്ദേഹം. ജസ്റ്റിന് ട്രൂഡോ ആണ് ആറാം സ്ഥാനത്ത്.ക്രിസ് ഇവാന്‍സ്, ഹെന്റി കാവില്‍, ടോം ക്രൂസ് എന്നിവരാണ് മറ്റ് സ്ഥാനങ്ങളിൽ ഉള്ളത്. ഓസ്കർ നോമിനേഷൻ ലഭിച്ച നടൻ ബ്രാഡ്ലി കൂപ്പർ ആണ് പത്താം സ്ഥാനത്ത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അമ്പത്തിയൊന്നാം വയസിലും ചെറുപ്പത്തിന്റെ ചുറുചുറുപ്പം യുവത്വവും ഇന്നും നിലനിർത്തുന്ന നടനാണ് ഹൃത്വിക് റോഷൻ.ഫിറ്റ്നസ് കരിയർ എന്നിവയുമായി ഒരിക്കലും വിട്ടുവീഴ്ച ചെയ്യാത്ത നടൻ ഹോളിവുഡ് താരങ്ങളെയും കടത്തിവെട്ടുന്ന കരുത്തറിഞ്ഞ വ്യക്തിത്വത്തിന്റെ ഉടമയാണ്
‘വാർ 2’ ആണ് ഹൃത്വിക് റോഷന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന ഏറ്റവും പുതിയ സിനിമ. അയാൻ മുഖർജി സംവിധാനം ചെയ്ത ചിത്രത്തില്‍ ജൂനിയർ എൻടിആർ, കിയാര അദ്വാനി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഫൈറ്റര്‍ എന്ന ചിത്രമാണ് ഹൃത്വിക് റോഷന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ദീപിക പദുക്കോണ്‍ ആയിരുന്നു നായികയായി എത്തിയത്.
ബോക്സ് ഓഫീസില്‍ ഭേദപ്പെട്ട കളക്ഷന്‍ നേടാന്‍ സിനിമയ്ക്ക് സാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, ഹൃത്വിക് റോഷൻ നായകനായെത്തുന്ന ‘കൃഷിന്റെ’ നാലാം പതിപ്പിന്റെ കാത്തിരിപ്പില്‍ കൂടിയാണ് ആരാധകർ. ‘ദി റോഷൻസ്’ എന്ന പേരില്‍ നെറ്റ്ഫ്ളിക്സില്‍ ഹൃത്വിക് റോഷന്റെ ഡോക്യുമെന്ററി എത്തുന്നുവെന്നും വിവരമുണ്ട്.