ഗെയിം കളിക്കാന്‍ ഫോണ്‍ കൊടുത്തില്ല ; എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി
Posted On August 1, 2025
0
105 Views
ഗെയിം കളിക്കാന്‍ ഫോണ്‍ കൊടുക്കാത്തതില്‍ മനംനൊന്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി. ആലപ്പുഴയിലെ തലവടിയിലാണ് സംഭവം. തലവടി സ്വദേശികളായ മോഹന്‍ലാലിന്റെയും അനിതയുടെയും മകന് പതിമൂന്നു വയസുകാരൻ ആദിത്യന് ആണ് മരിച്ചത്. രാവിലെ ഗെയിം കളിക്കാനായി കുട്ടി മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാതിരുന്നതോടെ ആത്മഹത്യ ചെയ്യുകയായിരുന്നു. എടത്വ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
Trending Now
സിലമ്പരസൻ ടി. ആർ- വെട്രിമാരൻ- കലൈപ്പുലി എസ് താണു ചിത്രം 'അരസൻ'
October 7, 2025













