പാറശാലയില്‍ ദമ്ബതികള്‍ വീട്ടില്‍ മരിച്ച നിലയില്‍
Posted On October 27, 2024
0
247 Views

പാറശാലയില്‍ ദമ്ബതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാറശാല ചെറുവാരക്കോണം സ്വദേശികളായ സെല്‍വ്വരാജ് (45) പ്രിയ (40) എന്നിവരെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
സെല്‍വ്വരാജിനെ തൂങ്ങി മരിച്ചനിലയിലും ഭാര്യയുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയത്. മരണം എപ്പോഴെന്നതില്‍ വ്യക്തതയില്ല. വീട് പൂട്ടിയിട്ട നിലയിലാണ്.
മൃതദേഹത്തിനു രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പുറത്ത് പഠിക്കുന്ന മകൻ ശനിയാഴ്ച രാത്രിയില്‍ വീട്ടിലെത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്.